അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളും നേ​ടു​മെ​ന്ന് ഡി​സി​സി വി​ല​യി​രു​ത്ത​ൽ
Monday, April 12, 2021 10:01 PM IST
ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ൽ യോ​ഗം ചേ​രും
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി. സ​ര്‍​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യും ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ നി​ശ​ബ്ദ ത​രം​ഗം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ല്ലാ നേ​താ​ക്ക​ളും ഘ​ട​ക​ങ്ങ​ളും യോ​ജി​പ്പോ​ടെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മി​ക​വും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും, യു​ഡി​എ​ഫി​ന്‍റെ​യും മി​ക​ച്ച രീ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​വും ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് അ​നു​കൂ​ല​മാ​യ ഘ​ട​ക​മാ​യി​രു​ന്ന​താ​യും ക​മ്മി​റ്റി വി​ല​യി​രു​ത്തി. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച വി​ശ​ക​ല​നം ന​ട​ത്തി. വി​ശ​ദ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ത്തി​നാ​യി ഇ​ന്ന് മു​ത​ല്‍ 16 വ​രെ തീ​യ​തി​ക​ളി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ള്‍ കൂ​ടി വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തും.
പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ല്‍ തി​രി​മ​റി ന​ട​ത്തു​ക​യും പു​തി​യ ന​ട​പ​ടി​ക്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ല്‍ മൂ​ന്ന് ദി​വ​സം ന​ട​ത്തി​യ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വോ​ട്ടിം​ഗി​ല്‍ പ​ങ്കെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വീ​ണ്ടും വോ​ട്ടിം​ഗി​നാ​യി പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​യ​ച്ച് കൃ​ത്രി​മം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ങ്ങ​നെ ചെ​യ്തി​ട്ടു​ള്ള വോ​ട്ടു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും യോ​ഗം ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന നേ​തൃ​യോ​ഗം കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യ​മ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, റി​ങ്കു ചെ​റി​യാ​ന്‍, റോ​ബി​ന്‍ പീ​റ്റ​ര്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, എ​ന്‍. ഷൈ​ലാ​ജ്, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, മു​ന്‍ എം​എ​ല്‍​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ. ​ജ​യ​വ​ര്‍​മ, റെ​ജി തോ​മ​സ്, ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ബാ​ബു​ജി ഈ​ശോ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, കെ. ​കെ റോ​യി​സ​ണ്‍, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, അ​നി​ല്‍ തോ​മ​സ്, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം, ജേ​ക്ക​ബ് പി ​ചെ​റി​യാ​ന്‍, വി.​ആ​ര്‍. സോ​ജി, സു​നി​ല്‍ എ​സ്. ലാ​ല്‍, കെ. ​ജാ​സിം കു​ട്ടി, കെ.​എ​ന്‍ അ​ച്ചു​ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
യോ​ഗം ഇ​ന്ന്
കോ​ന്നി: മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​യോ​ഗം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ക്കു​മെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം അ​റി​യി​ച്ചു.