സ്വ​കാ​ര്യ മ​തി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Thursday, April 15, 2021 10:42 PM IST
കു​ന്പ​നാ​ട്: ആ​റാ​ട്ടു​പു​ഴ റോ​ഡി​ൽ ക​ട​പ്ര-​ഡൈ​മു​ക്ക് ജം​ഗ്്ഷ​നി​ൽ സ്വ​കാ​ര്യ മ​തി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.
എ​ട്ട് അ​ടി ഉ​യ​ര​ത്തി​ലു​ള്ള മ​തി​ൽ കാ​ര​ണം റോ​ഡി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​റാ​ട്ടു​പു​ഴ​യി​ലേ​ക്ക് തി​രി​യ​ണ​മെ​ങ്കി​ൽ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് എ​ത്തി​യ​ശേ​ഷം മാ​ത്ര​മേ ക​ഴി​യു​ന്നൂ​ള്ളൂ.
റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത്തി​ലാ​ണ് ഇ​തു​വ​ഴി പാ​യു​ന്ന​ത്.
ഇ​തു​മൂ​ലം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.