നി​ർ​മി​തി കേ​ന്ദ്ര​യും ടി​ക​ഐം കോ​ള​ജു​മാ​യിധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Thursday, April 15, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ നി​ർ​മ്മി​തി കേ​ന്ദ്ര​വും കാ​രു​വേ​ലി(​കൊ​ല്ലം) ടി​ക​ഐം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്രം ( ഒ​പ്പു​വ​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​റും നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ ചെ​യ​ർ​മാ​നു​മാ​യ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഒ​പ്പു​വ​ച്ച​ത്. ധാ​ര​ണ പ്ര​കാ​രം നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​നി മു​ത​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യം ല​ഭ്യ​മാ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​മി​തി​കേ​ന്ദ്രം ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്യും.നി​ർ​മി​തി​കേ​ന്ദ്രം പ്രോ​ജ​ക്ട് മാ​നേ​ജ​ർ എ​സ്.​സു​നി​ൽ, കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​സ് പ്ര​കാ​ശ്, സി​വി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ഡോ.​ബി.​സ​ര​സ്വ​തി, പ്രൊ​ഫ:​സു​ധി മേ​രി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.