ലോ​കാ​രോ​ഗ്യ​ദി​നം സെ​മി​നാ​ർ ന​ട​ത്തി
Thursday, April 15, 2021 10:46 PM IST
തി​രു​വ​ല്ല: ലോ​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന്ധ​കെ​ട്ടി​പ്പ​ടു​ക്കാം, ന്യാ​യ​യു​ക്ത​വും ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യ ലോ​കം​ന്ധ എ​ന്ന വി​ഷ​യ​ത്തെ ആ്പ​ദ​മാ​ക്കി പു​ഷ്പ​ഗി​രി ഫാ​ർ​മ​സി കോ​ള​ജി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​റ​ൽ മെ​ഡി​സി​ൻ മു​ൻ മേ​ധാ​വി ഡോ.​ആ​ർ. എ​ൻ. ശ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ക്രി​സ്റ്റി കെ ​ജോ​സ്, ഡോ. ​ഗീ​രി​സ ച​ന്ദ്ര​ൻ,റാ​ണി മ​ഞ്ജു,അ​തു​ല്യ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി:ഒ​ന്നാ​മ​ത് കൊ​ടു​മ​ണ്‍

പ​ത്ത​നം​തി​ട്ട: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ഒ​രു കു​ടും​ബ​ത്തി​ൽ ശ​രാ​ശ​രി 83.48 ശ​ത​മാ​നം തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ന​ൽ​കി കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി.2020 - 21 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 1.76 ല​ക്ഷം തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്.
പൊ​തു​ആ​സ്തി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തും വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​ത്യ​ക്ഷ​ത്തി​ൽ നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ​ത്. തൊ​ഴി​ൽ എ​ടു​ക്കു​ന്ന 2114 പേ​രി​ൽ 1345 പേ​ർ 100 ദി​വ​സം തൊ​ഴി​ൽ ല​ഭി​ച്ച​വ​രാ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി ഇ​ന​ത്തി​ൽ 5.23 കോ​ടി രൂ​പ​യും ന​ൽ​കി.