ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം; യൂ​ത്ത് ഫ്ര​ണ്ട് ധ​ർ​ണ ന​ട​ത്തി
Friday, April 16, 2021 10:22 PM IST
തി​രു​വ​ല്ല: അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ പെ​രി​ങ്ങ​ര, നി​ര​ണം, ക​ട​പ്ര, നെ​ടു​ന്പ്രം, കു​റ്റൂ​ർ, ക​വി​യൂ​ർ, തി​രു​വ​ല്ല ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക്ക​റു​ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യി​ൽ ന​ശി​ച്ചി​ട്ടും അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. വ​ർ​ഷ​ത്തി​ൽ ഒ​രു കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ ജീ​വി​ത പ്ര​തീ​ക്ഷ​യാ​ണ് വേ​ന​ൽ മ​ഴ​യി​ൽ ന​ശി​ച്ചു പോ​യ​ത്. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ കൊ​യ്ത്ത് ന​ട​ത്താ​നാ​കാ​തെ ഏ​ക്ക​ർ ക​ണ​ക്കി​ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ള​വ് ന​ശി​ക്കു​ക​യാ​ണ്. ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് കൃ​ഷി​വ​കു​പ്പ് ന​ട​ത്തു​ന്നു​വെ​ന്ന​ല്ലാ​തെ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രോ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളോ ഇ​തേ​വ​രെ ഈ ​മേ​ഖ​ല​യി​ലേ​ക്കു തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല.കൃ​ഷി നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും കൃ​ഷി നാ​ശം സം​ഭ​വി​ച്ച മേ​ഖ​ല​യി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ളി​തു​വ​രെ സ​ന്ദ​ർ​ശി​ക്കാ​ത്ത തി​ലും പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ഫ്ര​ണ്ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല ആ​ർ​ഡി ഓ​ഫീ​സി​ന് മു​ന്പി​ൽ ഇ​ന്ന​ലെ ധ​ർ​ണ ന​ട​ത്തി.
കൃ​ഷി​നാ​ശം സം​ഭ​വി​ച്ച സ്ഥ​ലം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടി​യ​ന്ത​ര​മാ​യി സ​ന്ദ​ർ​ശി​ച്ച് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം അ​ടു​ത്ത കൃ​ഷി​യി​റ​ക്കു​ന്ന​തി​നു​ള്ള നി​ല​മൊ​രു​ക്കി എ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് ദു​രി​ത​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ കൃ​ഷി​നാ​ശം കൂ​ടി നേ​രി​ട്ട ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​ക​രം ആ​ക്കു​വാ​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും വി​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. വേ​ന​ൽ മ​ഴ​യി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച സ്ഥ​ല​ത്ത് കി​ളി​ർ​ത്ത നെ​ല്ലും ആ​യി​ട്ടാ​യി​രു​ന്നു ആ​ർ​ഡി ഓ​ഫീ​സി​ന് മു​ന്പി​ൽ നേ​താ​ക്ക​ൾ സ​മ​ര​ത്തി​ന് എ​ത്തി​യ​ത്. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​പ്പ​ർ​കു​ട്ട​നാ​ട് നെ​ൽ ക​ർ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ് സാം ​ഈ​പ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ത​ന്പി കു​ന്നു​ക​ണ്ട​ത്തി​ൽ, ബി​ജു ല​ങ്കാ​ഗി​രി, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ആ​ർ. രാ​ജേ​ഷ്, കു​ഞ്ഞു​മോ​ൻ മു​ള​മൂ​ട്ടി​ൽ, ജോ​യി പ​രി​യാ​രം, ജോ​സ് തേ​ക്കാ​ട്ടി​ൽ, ബി​ജു അ​ല​ക്സ് മാ​ത്യു, അ​ഞ്ചു കോ​ച്ചേ​രി, ബാ​ബു പ​ത്തി​ൽ, റോ​യി ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, ശ്രീ​കു​മാ​ർ മ​ണി​പ്പു​ഴ, സു​നീ​ഷ് നെ​ടു​ന്പു​റം, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.