യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം റോ​ഡ​രി​കി​ൽ
Friday, April 16, 2021 10:25 PM IST
തി​രു​വ​ല്ല: റോ​ഡി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​രു​വ​ല്ല പു​ത്തൂ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സ് തോ​മ​സി​ന്‍റെ മ​ക​ൻ നെ​വി​ൻ തോ​മ​സി (34) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ എം​സി റോ​ഡ​രി​കി​ൽ കാ​ണ​പ്പെ​ട്ട​ത്.

ഹോ​ട്ട​ൽ തി​ല​കി​ലോ​ട്ട് ക​യ​റു​ന്ന റോ​ഡി​ൽ ഇ​ട​തു​ഭാ​ഗ​ത്താ​യി ത​ല​ച്ചോ​റ് ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

സ​മീ​പ​ത്തെ പാ​ഴ്സ​ൽ ക​ന്പ​നി​യി​ലേ​ക്ക് വ​ന്ന ലോ​റി​യു​ടെ പി​ൻ​ച​ക്ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി തി​രു​വ​ല്ല സി​ഐ പ​റ​ഞ്ഞു. ഈ ​ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

തി​രു​വ​ല്ല കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്താ​യാ​ണ് നെ​വി​ന്‍റെ വീ​ട്. വ്യാ​ഴാ​ഴ്ച രാ​ത്രി 11 ന് ​യു​വാ​വ് വീ​ട്ടി​ൽ നി​ന്ന് പോ​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ബാ​ർ ഹോ​ട്ട​ലി​ന് മു​ന്നി​ൽ യു​വാ​വി​ന്‍റെ ബൈ​ക്ക് ഇ​രി​പ്പു​ണ്ട്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ലൈ​സ​ൻ​സും അ​ട​ങ്ങി​യ പേ​ഴ്സ് സ​മീ​പ​ത്തു​ള്ള റോ​ഡി​ലെ വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന പു​ല്ലി​നി​ട​യി​ൽ നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​താ​യി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം പി​ന്നീ​ട്. മാ​താ​വ്: അ​ന്ന​മ്മ തോ​മ​സ് (ലി​ല്ലി​ക്കൂ​ട്ടി, സെ​ന്‍റ് ജോ​ർ​ജ് ബേ​ക്ക​റി).

അ​തേ സ​മ​യം ചി​ല ആ​ളു​ക​ൾ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി കാ​ണി​ച്ച് നെ​വി​ന്‍റെ മാ​താ​വ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.