ഡി​സി​സി നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു
Tuesday, April 20, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടാ​നം ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വ​സം എ​ത്തി​ക്കാ​നു​മു​ള്ള എ​ഐ​സി​സി-​കെ​പി​സി​സി നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ പി​ന്തു​ണ​യോ​ടെ ഡി​സി​സി യി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു.

നി​ല​വി​ലു​ള്ള ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്താ​തെ​യും പ​ര​മാ​വ​ധി പി​ന്തു​ണ​ക്കു​ന്ന രീ​തി​യി​ലു​മാ​യി​രി​ക്കും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്യ​സ്ത മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ അ​ട​ങ്ങു​ന്ന ഒ​രു ടീം ​ഡി​സി​സി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം എ​ന്നി​വ​ര്‍​ക്ക് ഏ​കോ​പ​ന ചു​മ​ത​ല ന​ല്‍​കി. ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ.​ക​രു​ണാ​ക​ര​ന്‍ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യ റോ​ജി പോ​ള്‍ ഡാ​നി​യേ​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. ക്വാ​റ​ന്‍റൈ​നി​ലാ​യി​രി​ക്കു​ന്ന രോ​ഗി​ക​ള്‍​ക്കും പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ല​ഭ്യ​മാ​ക്കേ​ണ്ട സ​ഹാ​യ​ങ്ങ​ളി​ലും ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലും ഇ​ട​പെ​ടും.ഡി​സി​സി​യു​ടെ കെ. ​ക​രു​ണാ​ക​ര​ന്‍ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഡോ. ​എം.​എം.​പി ഹ​സ​ന്‍റെ (94476 43804) നേ​തൃ​ത്വ​ത്തി​ല്‍ ഡോ. ​ശ്രീ​രാ​ഗ് അ​ശോ​ക് (95675 32584), ഡോ. ​രാ​ധാ കു​മാ​രി (94475 95005), ഡോ. ​ഷാ​മി​ല ബീ​ഗം (94973 27753), ഡോ. ​ല​ക്ഷ്മി (96059 22151), ഡോ. ​ടി.​കെ രാ​ജ​പ്പ​ന്‍ (99610 25019), ഡോ. ​ബി. ഇ​ന്ദു​ലേ​ഖ (94461 87641) എ​ന്നീ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് ല​ഭ്യ​മാ​ണ്.

ഡി​സി​സി ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍ 04682 222658. ‌
ഉ​ദ്ഘാ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ല്‍ തോ​മ​സ്, വി. ​ആ​ര്‍. സോ​ജി, സു​നി​ല്‍ എ​സ്. ലാ​ല്‍, ജാ​സിം കു​ട്ടി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റ​നീ​സ് മു​ഹ​മ്മ​ദ്, ലൂ​യി​സ് വി​ന​യ​ന്‍, ഡേ​വി​ഡ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ആ​രോ​ഗ്യ വി​ദ​ഗ്ധ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഇ​ന്ന് ജി​ല്ല​യി​ലെ 10 ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടേ​യും 80 മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ ഹ​ലോ ഡോ​ക്ട​ര്‍ പ്രോ​ഗ്രാം ഡി​സി​സി​യി​ല്‍ ന​ട​ത്തും. മു​ക​ളി​ല്‍ ത​ന്നി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ഡ് സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ള്‍​ക്ക് ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം മ​റു​പ​ടി ന​ല്‍​കും.