വാ​ക്സി​ൻ ക്ഷാ​മം തു​ട​രു​ന്നു, 5000 പേ​ർ​ക്ക് മാ​ത്രം കു​ത്തി​വ​യ്പ് ‌
Wednesday, April 21, 2021 10:44 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ര​ണ്ടാം​ദി​വ​സ​വും പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 5000 പേ​ർ​ക്കു മാ​ത്ര​മാ​ണ് വാ​ക്സി​ൻ ന​ൽ​കാ​നാ​യ​ത്. ഏ​ഴ് കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. 90 കേ​ന്ദ്ര​ങ്ങ​ളാ​ണ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ലു​ള്ള​ത്. ചു​രു​ക്കം ചി​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന വാ​ക്സി​നു​ക​ൾ എ​ത്തി​യ​വ​ർ​ക്ക് ന​ൽ​കി.‌
ഇ​ന്നും വാ​ക്സി​ൻ ക്ഷാ​മം തു​ട​രാ​നാ​ണ് സാ​ധ്യ​ത. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന 9800 വാ​ക്സി​നു​ക​ളും വി​ത​ര​ണം ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഇ​ന്ന​ലെ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ത്തി​യ​വ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങി. ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കാ​ൻ നി​ശ്ചി​ത തീ​യ​തി ആ​യ​വ​രാ​ണ് പ​ല​രും. ഇ​വ​ർ​ക്കു സ​മ​യ​ബ​ന്ധി​ത​മാ​യി വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മു​ള്ള​താ​ണ്. ‌
വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സാ​ധ്യ​മാ​ണെ​ങ്കി​ലും ഇ​തി​ന്‍റെ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ത്തു​ന്പോ​ഴും നി​രാ​ശ​യാ​ണ് ഫ​ലം. ‌

വ്യാ​പ​നം ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും; പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കും ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ വി​പു​ല​പ്പെ​ടു​ത്തും. ക​ഴി​ഞ്ഞ​യാ​ഴ്ച കൂ​ടു​ത​ൽ പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി മേ​ഖ​ല​ക​ളി​ൽ അ​ല്പം ശ​മ​നം ക​ണ്ടു​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​ർ അ​തു പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ല​ക്ഷ​ണ​മി​ല്ലാ​ത്ത രോ​ഗി​ക​ൾ സ​മൂ​ഹ​ത്തി​ൽ ഉ​ള്ള​താ​ണ് വ്യാ​പ​നം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. ഇ​വ​രി​ൽ നി​ന്ന് വ​യോ​ധി​ക​രി​ലേ​ക്കും ഇ​ത​ര രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന​വ​രി​ലേ​ക്കും പ​ട​രു​ന്പോ​ൾ മാ​ത്ര​മാ​ണ് സ​മൂ​ഹ​വ്യാ​പ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​യ വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.‌
ആ​നി​ക്കാ​ട്, വെ​ച്ചൂ​ച്ചി​റ, പെ​രു​നാ​ട്, സീ​ത​ത്തോ​ട് തു​ട​ങ്ങി​യ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​യ​ത് ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ൾ വി​പു​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

‌ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു വാ​ഹ​നം ല​ഭ്യ​മാ​ക്കും ‌
‌ജി​ല്ല​യി​ൽ പ്ര​തി​ദി​നം 2500 പേ​രെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ഒ​രു വാ​ഹ​നം മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ൻ ല​ഭ്യ​മാ​ക്കും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ൾ കൂ​ട്ടു​ന്ന​തി​ലേ​ക്കാ​ണി​ത്. വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ളു​ടെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് ക്യാ​ന്പു​ക​ൾ ന​ട​ത്താ​നും നി​ർ​ദേ​ശം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ‌