വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി നൂ​റു പേ​ര്‍​ക്ക് മാ​ത്രം പ്ര​വേ​ശ​നം‌
Thursday, April 22, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി 100 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​റി​യി​ച്ചു. കോ​വി​ഡ്, വാ​ക്സി​നേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ജി​ല്ല​യി​ലെ സ്ഥി​തി അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ഡി​എം​ഒ ഡോ. ​എ.​എ​ല്‍. ഷീ​ജ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. ‌വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്കാ​നാ​ണ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി നൂ​റാ​യി നി​ജ​പ്പെ​ടു​ത്തി​യ​ത്. ‌

‌ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ വി​ത​ര​ണം ത​ത്കാ​ല​മി​ല്ല‌

ജി​ല്ല​യി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ ല​ഭ്യ​ത കു​റ​വു​ള്ള സാ​ഹ​ച​ര്യ​മാ​യ​തി​നാ​ല്‍ ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ എ​ടു​ക്കാ​നു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ അ​വ​സ​ര​മു​ള്ള​ത്. അ​വ​ര്‍ ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന് ശേ​ഷം മാ​ത്രം ര​ണ്ടാം ഡോ​സ് വാ​ക്സി​ന്‍ എ​ടു​ക്കു​ക. ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ എ​ടു​ക്കാ​നു​ള്ള​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ മാ​ത്ര​മാ​ണു​ള്ള​ത്, സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ ഉ​ണ്ടാ​കി​ല്ല.‌

വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ തി​ര​ക്ക്‌

കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തി​ര​ക്ക്. രാ​വി​ലെ എ​ട്ടു മു​ത​ല്‍ വാ​ക്സി​ന്‍ എ​ടു​ക്കു​ന്ന​വ​രു​ടെ നീ​ണ്ട ക്യൂ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​ന്‍ ര​ജീ​സ്ട്രേ​ഷ​ന്‍ വേ​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന അ​റി​യാ​തെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ വ​യോ​ധി​ക​രും സ്ത്രീ​ക​ളു​മ​ട​ക്കം ആ​ളു​ക​ള്‍ ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ കൂ​ട്ട​മാ​യി നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ആ​ളു​ക​ളെ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം സാ​മൂ​ഹി​ക അ​ക​ല​ത്തി​ലാ​ണ് പ്ര​ത്യേ​ക സ്ഥ​ല​ത്ത് ഇ​രു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്. ര​ണ്ടാം ഡോ​സ് വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ആ​ളു​ക​ള്‍ എ​ത്തു​ന്ന​ത്. ‌

ഇ​തി​നോ​ടൊ​പ്പം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ 169 രോ​ഗി​ക​ളാ​ണ് കോ​വി​ഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡ്മി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​തീ​വ്ര​മാ​യ രോ​ഗ​മു​ള്ള അ​ഞ്ചി​ല​ധി​കം ആ​ളു​ക​ള്‍ ഐ​സി​യു​വി​ലു​ണ്ട്. മ​റ്റ് ക്യാ​മ്പു​ക​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​നി​രി​ക്കു​ന്ന​വ​ര്‍​ക്ക് മ​തി​യാ​യ പ​രി​ച​ര​ണം ന​ല്‍​കു​ന്ന​തി​ല്‍ ജാ​ഗ്ര​ത കാ​ട്ടു​ന്ന​തി​നാ​ല്‍ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍, പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നും വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ രാ​വി​ലെ മു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ട്. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കാ​തെ​യു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്. പ്ര​തി​ഭ പ​റ​ഞ്ഞു. ‌