വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം; പ്ര​ഥ​മാ​ധ്യാ​പി​ക അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു മ​രി​ച്ചു
Thursday, April 22, 2021 10:39 PM IST
റാ​ന്നി: വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ റാ​ന്നി പെ​രു​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സി​ലെ പ്ര​ഥ​മ​ധ്യാ​പി​ക അ​ഞ്ജ​ലി​യി​ല്‍ എ​സ്. ലേ​ഖ (50) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നു പെ​രു​നാ​ട് കൊ​ച്ചു​പാ​ലം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​യം കാ​ര്‍ ഓ​ടി​ച്ചു​വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കാ​ര്‍ മ​തി​ലി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.
വാ​ഹ​നം ഇ​ടി​ച്ച​തോ​ടെ എ​ന്‍​ജി​ന്‍ ഓ​ഫാ​കു​ക​യും ടീ​ച്ച​ര്‍ ഉ​ള്ളി​ല്‍ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ചി​ല്ല് ത​ക​ര്‍​ത്താ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പെ​രു​നാ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. വീ​ട്ടി​ല്‍ നി​ന്നും 200 മീ​റ്റ​ര്‍ അ​ക​ലം എ​ത്തി​യ​പ്പോ​ഴേ​ക്കു​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സ്ഥി​ര​മാ​യി കാ​ര്‍ ഡ്രൈ​വ് ചെ​യ്യു​ന്ന​യാ​ളാ​ണ്.‌ സം​സ്‌​കാ​രം പി​ന്നീ​ട്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ സു​നി​ല്‍ എം.​സോ​മ​ന്‍ (മു​ന്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍, പ​ത്ത​നം​തി​ട്ട). മ​ക്ക​ള്‍: എ​സ്. അ​ര​വി​ന്ദ് (കേ​ര​ള ബാ​ങ്ക്, റാ​ന്നി), എ​സ്. അ​ഞ്ജ​ലി (ദു​ബാ​യ്). മ​രു​മ​ക​ന്‍: വി​ഷ്ണു​നാ​ഥ്.‌ ‌