ഫ​യ​ര്‍​ലൈ​ന്‍ തെ​ളി​ച്ചി​ട്ടി​ല്ല, കാ​ട്ടു​തീ ഭീ​ഷ​ണി‌
Thursday, April 22, 2021 10:42 PM IST
വ​ട​ശേ​രി​ക്ക​ര: വേ​ന​ല്‍ ചൂ​ടി​ല്‍ പൊ​രി​യു​ന്ന വ​ട​ശേ​രി​ക്ക​ര, റാ​ന്നി, ചി​റ്റാ​ര്‍ വ​ന​മേ​ഖ​ല കാ​ട്ടു​തീ ഭീ​ഷ​ണി​യി​ല്‍. ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ക​രി​കു​ളം, മോ​തി​ര​വ​യ​ല്‍, അ​ത്തി​ക്ക​യം, കു​ട​മു​രു​ട്ടി, വ​ട​ശേ​രി​ക്ക​ര റേ​ഞ്ചി​ന് കി​ഴി​ലു​ള്ള ചി​റ്റാ​ര്‍, ളാ​ഹ, ത​ണ്ണി​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ല​യി​ട​ങ്ങ​ളും കാ​ട്ടു​തീ ഭീ​ഷ​ണി നേ​രി​ടു​ന്ന വ​ന​മേ​ഖ​ല​യാ​ണ്.‌വ​നം​വ​കു​പ്പി​ന്റെ ഭാ​ഗ​ത്ത് നി​ന്ന് കാ​ര്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.
ഫ​യ​ര്‍​ലൈ​ന്‍ തെ​ളി​യ്ക്കു​ന്ന ജോ​ലി​ക​ള്‍ പ​ല​യി​ട​ത്തും ആ​രം​ഭി​ച്ചി​ട്ടി​ല്ല. റാ​ന്നി​യി​ല്‍ നി​ന്ന് ഈ ​മേ​ഖ​ല​യി​ലേ​ക്ക് ഫ​യ​ര്‍ യൂ​ണി​റ്റ് എ​ത്തു​മ്പോ​ഴേ​ക്കും തീ ​നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​കും. വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ നാ​ട്ടി​ലും തീ ​പി​ടി​ത്തം വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. തീ ​അ​ണ​യ്ക്കു​ന്ന ജോ​ലി​യും ന​ട​ക്കു​ന്നു​ണ്ട്. വ​ന​ത്തി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ന്ന​വ​രും വ്യാ​ജ​വാ​റ്റു​മാ​ണ് തീ ​പ​ട​രാ​ന്‍ പ്ര​ധാ​ന​കാ​ര​ണ​ക്കാ​രെ​ന്ന് പ​റ​യു​ന്നു. തീ ​കാ​ര​ണം വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കാ​ട് വി​ട്ട് നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങാ​നു​മി​ടെ​യു​ണ്ട്.‌ വ​ന​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം ത​ട​യാ​ന്‍ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണം. വേ​ന​ല്‍​കാ​ല​ത്ത് കാ​ട്ടു​തീ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ അ​പൂ​ര്‍​വ​യി​നം വ​ന​വി​ഭ​ങ്ങ​ള്‍ ന​ശി​ക്കു​ന്ന​തി​നൊ​പ്പം കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ ച​ത്തൊ​ടു​ങ്ങു​ന്ന​തി​ന് പു​റ​മെ പ്ര​കൃ​തി​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യ്ക്കു ത​ന്നെ കോ​ട്ടം വ​രാ​ന്‍ കാ​ര​ണ​മാ​കും. റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് കാ​ട്ടു​തീ ത​ട​യാ​നും ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ഉ​യ​ര്‍​ന്നു.