കോ​വാ​ക്സി​ൻ തീ​ർ​ന്നു, കു​ത്തി​വ​യ്പും നി​ല​ച്ചു ‌
Tuesday, May 4, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ തീ​ർ​ന്നു. ജി​ല്ല​യി​ൽ ഉ​പ​യോ​ഗി​ച്ചു​വ​ന്ന കോ​വാ​ക്സി​ൻ ര​ണ്ടു​ദി​വ​സ​മാ​യി ല​ഭ്യ​മ​ല്ല.
ഇ​തേ​ത്തു​ട​ർ​ന്ന് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, വാ​ക്സി​ൻ വി​ത​ര​ണ ക്യാ​ന്പു​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങി.‌
അ​വ​ശേ​ഷി​ച്ചി​രു​ന്ന കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ച് ഇ​ന്ന​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കു​ത്തി​വ​യ്പ് ന​ട​ന്നു.
ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് കു​ത്തി​വ​യ്പ് ല​ഭി​ക്കാ​തെ​യാ​യി. നി​ശ്ചി​ത തീ​യ​തി ക​ഴി​ഞ്ഞും കു​ത്തി​വ​യ്പി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.
വാ​ക്സി​ന്‍റെ ക്ഷാ​മം കാ​ര​ണം ജി​ല്ല​യി​ൽ ഒ​ന്നാം ഡോ​സ് കു​ത്തി​വ​യ്പ് ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ത്തി​യി​രി​ക്കു​ക​യു​മാ​ണ്.
ഇ​ന്ന് 10,000 ഡോ​സ് വാ​ക്സി​ൻ ജി​ല്ല​യി​ലേ​ക്ക് എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.
ഇ​വ എ​ത്തി​യാ​ൽ ത​ന്നെ എ​ല്ലാ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​നാ​കി​ല്ല.
ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ൾ ര​ണ്ടാ​ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ മു​ൻ​ഗ​ണ​ന പ​ട്ടി​ക ത​യാ​റാ​ക്കി കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​ത്. ‌