യു​ഗാ​ന്ത്യം; മാ​ർ ക്രി​സോ​സ്റ്റം
Wednesday, May 5, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: നാ​ടി​നെ നാ​ട്ടു​കാ​രെ ചേ​ർ​ത്തു​പി​ടി​ച്ച് അ​വ​രോ​ടൊ​പ്പം ന​ട​ന്ന വ​ലി​യ ഇ​ട​യ​നു യാ​ത്രാ​മൊ​ഴി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ ആ​ത്മീ​യ മേ​ല​ധ്യ​ക്ഷ​നാ​യി​രു​ന്നു മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത. മാ​ർ​ത്തോ​മ്മ സ​ഭ​യി​ൽ എ​പ്പി​സ്കോ​പ്പ, സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, മെ​ത്രാ​പ്പോ​ലീ​ത്ത, വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത തു​ട​ങ്ങി​യ നി​ല​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ർ​മ മ​ണ്ഡ​ല​ത്തി​ന്‍റെ ഏ​റി​യ പ​ങ്കും ഈ ​ജി​ല്ല​യാ​യി​രു​ന്നു. ലോ​ക​ത്തി​നു മു​ന്പി​ൽ പ​ത്ത​നം​തി​ട്ട അ​ഭി​മാ​ന​ത്തോ​ടെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച പേ​രാ​യി അ​ത്.

പ്ര​ഭാ​ഷ​ണ​പാ​ട​വം, ന​ർ​മ​പ്ര​ധാ​ന​മാ​യ ആ​വി​ഷ്ക​ര​ണ ശൈ​ലി, ആ​ശ​യ​ഗാം​ഭീ​ര്യം എ​ന്നി​വ​യി​ൽ മാ​ർ ക്രി​സോ​സ്റ്റം അ​പൂ​ർ​വ​മാ​യ വ​ര​പ്ര​സാ​ദ​ത്താ​ൽ അ​നു​ഗൃ​ഹീ​ത​നാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത. ക്രി​സോ​സ്റ്റ​ത്തി​നു പ​ക​ര​ക്കാ​ര​നാ​യി മ​റ്റൊ​രാ​ളി​ല്ല.

എ​ക്കാ​ല​വും നൂ​ത​ന ആ​ശ​യ​ങ്ങ​ളെ സ്വ​യം​വ​രി​ക്കു​ന്ന അ​ദ്ദേ​ഹം ഏ​തു സ​ദ​സി​നെ​യും അ​സാ​ധാ​ര​ണാ​യ വാ​ക്ചാ​തു​ര്യം​കൊ​ണ്ട് കീ​ഴ​ട​ക്കി​യി​രു​ന്നു. ആ​ധ്യാ​ത്മി​ക മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മ​ല്ല, മ​തേ​ത​ര സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളി​ൽ ഇ​ത്ര​യേ​റെ ശ്ര​ദ്ധേ​യ​നാ​യ മ​റ്റൊ​രാ​ൾ കേ​ര​ള​ത്തി​ൽ​ത​ന്നെ​യു​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​സാ​ദാ​ത്മ​ക​ത്വ​മാ​ണ് മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്ഥാ​യി​ഭാ​വം. വാ​ക്കു​ക​ളി​ലും ക​ർ​മ​ങ്ങ​ളി​ലും പ്ര​സാ​ദ​ഭാ​വം നി​റ​യു​ന്ന പ്ര​ഭാ​ഷ​ണ​മാ​ണ് മു​ഖ്യ​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യാ​വി​ഷ്കാ​ര മാ​ധ്യ​മം. ന​ർ​മം വി​ത​റു​ന്ന വാ​ക്കു​ക​ൾ സം​ഭാ​ഷ​ണ​ങ്ങ​ളി​ലും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലും സ്വാ​ഭാ​വി​ക​മാ​യും പ്ര​സാ​ദം വി​ത​റു​ന്നു. ഇ​തോ​ടൊ​പ്പം ഭ​ര​ണ​രം​ഗ​ത്തു ധീ​ര​വും സു​ദൃ​ഢ​വു​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ടി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ട​വം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​ർ​ബ​ന്ധം

തി​രു​വ​ല്ല: ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ പൂ​ർ​ണ​മാ​യി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സ​ഭാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ഭൗ​തി​ക​ശ​രീ​രം ദ​ർ​ശി​ക്കാ​നും ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യി​ലും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കും. ഭൗ​തി​ക​ശ​രീ​രം ദ​ർ​ശി​ക്കു​ന്ന​വ​ർ ഹാ​ളി​നു​ള്ളി​ൽ ത​ങ്ങ​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷി​ച്ചു​വ​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച​ശേ​ഷം ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.
ക​ബ​റ​ട​ക്ക​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഡോ.​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. എ​പ്പി​സ്കോ​പ്പ​മാ​രാ​യ ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ്, ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ്, തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ്, ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്, ഡോ. ​ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ്, ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ബ​റ​ട​ക്കം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ

തി​രു​വ​ല്ല: രാ​ജ്യം പ​ത്മ​ഭൂ​ഷ​ണ​ൻ ന​ൽ​കി ആ​ദ​രി​ച്ച ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം പോ​ലീ​സ് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കും. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ഇ​ന്ന് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തും.