മു​ൻ​ഗാ​മി​ക​ളു​ടെ പി​ൻ​ഗാ​മി​ക​ളും തൊ​ട്ട​രി​കി​ൽ ‌
Thursday, May 6, 2021 10:44 PM IST
തി​രു​വ​ല്ല: റെ​ക്കോ​ർ​ഡു​ക​ൾ​ക്കു​ട​മ​യാ​യ ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​റി​നും പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. ത​ന്‍റെ മു​ൻ​ഗാ​മി​ക​ളാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും പി​ൻ​ഗാ​മി​യാ​യി​രു​ന്ന ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ​യും അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന സ്ഥ​ല​ത്തോ​ടു ചേ​ർ​ന്നാ​ണ് ത​ന്‍റെ​യും ക​ബ​റി​ടം.‌
2008ൽ ​മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത് പി​ൻ​ഗാ​മി​യാ​യി ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ​യെ അ​വ​രോ​ധി​ച്ചു കൊ​ണ്ടാ​ണ്. ജോ​സ​ഫ് മാ​ർ​ത്തോ​മ്മ 2020 ഒ​ക്ടോ​ബ​ർ 13നു ​കാ​ലം ചെ​യ്തു. പി​ന്നീ​ട് ന​വം​ബ​ർ 14ന് ​പു​തി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നും വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ന്മാ​രും സ​ഭ​യി​ലെ ബി​ഷ​പ്പു​മാ​രു​മാ​യി​രു​ന്ന് കാ​ലം​ചെ​യ്ത എ​ല്ലാ​വ​രു​ടെ​യും ക​ബ​റു​ക​ൾ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യോ​ടു ചേ​ർ​ന്നു ത​ന്നെ​യാ​ണ്. ‌