ച​ന്ദ​ന​പ്പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി പെ​രു​ന്നാ​ളി​നു സ​മാ​പ​നം
Friday, May 7, 2021 10:32 PM IST
ച​ന്ദ​ന​പ്പ​ള്ളി: തി​ന്മ​യെ എ​തി​ർ​ക്കാ​നു​ള്ള ക​ഴി​വ് ആ​ധ്യാ​ത്മി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​തീ​ക​മാ​ണെ​ന്ന് ഡോ.​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. സെ​ന്‍റ്് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ലെ പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള തീ​ർ​ഥാ​ട​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​സം​ഗ​ത തോ​ൽ​വി​യാ​ണെ​ങ്കി​ൽ തി·​യ്ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​മെ​ല്ലാം വി​ജ​യ​മാ​ണ്. സ​ഹ​ദേ·ാ​രു​ടെ ജീ​വി​തം അ​താ​ണ് പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത ചൂ​ണ്ടി​ക്കാ​ട്ടി. ഫാ.​വ​ർ​ഗീ​സ് ക​ളീ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​ജേ​ക്ക​ബ് ബേ​ബി, ഫാ. ​ബി​ജു തോ​മ​സ്, ട്ര​സ്റ്റി റ്റി.​കെ.​വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജോ​യ​ൻ ജോ​ർ​ജ്, ഡോ.​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, ജോ​ണ്‍​സ​ണ്‍ വ​ട​ശേ​രി​യ​ത്ത്, റോ​യി സാ​മു​വ​ൽ, റോ​യി വ​ർ​ഗീ​സ്, ജി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി. രാ​വി​ലെ അ​ങ്ങാ​ടി​ക്ക​ൽ മേ​ക്കാ​ട്ട് കു​ടും​ബ​ത്തി​ലെ കാ​ര​ണ​വ​ർ ചെ​ന്പി​ൽ അ​രി​യി​ട്ടു .
തു​ട​ർ​ന്ന് പൊ​ന്നി​ൻ കു​രി​ശ് സ​മ​ർ​പ്പ​ണ​വും ക​ൽ​കു​രി​ശി​ങ്ക​ൽ നി​ന്ന് ഷ്രെ​യി​ൻ എ​ഴു​ന്ന​ള്ളി​പ്പും ന​ട​ന്നു. കു​ര്യ​ൻ വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ഷൈ​ജു ചെ​റി​യാ​ൻ, വ​ർ​ഗീ​സ് കെ. ​ജ​യിം​സ്, ഡി. ​ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
വൈ​കു​ന്നേ​രം പ്ര​സി​ദ്ധ​മാ​യ ച​ന്ദ​ന​പ്പ​ള്ളി ചെ​ന്പെ​ടു​പ്പ് ന​ട​ന്നു. തു​ട​ർ​ന്ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും ആ​ശി​ർ​വാ​ദ​വും ന​ട​ന്ന​തോ​ടെ പെ​രു​ന്നാ​ളി​നു സ​മാ​പ​ന​മാ​യി. ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ ദി​യ​സ്കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.