ആ​രും എ​തി​ർ​ക്കാ​നെ​ത്തി​യി​ല്ല;മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി ഓ​ഫീ​സ് അ​ടൂ​രി​ലാ​യി
Friday, May 7, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ് വോ​ട്ടെ​ണ്ണ​ലി​നു മു​ന്പാ​യി ഏ​റെ രാ​ഷ്ട്രീ​യ കോ​ലാ​ഹ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ ഓ​ഫീ​സ് മാ​റ്റം ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ ന​ട​പ്പി​ലാ​ക്കി. ആ​റ·ു​ള മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സാ​ണ് അ​ടൂ​ർ ഹൈ​സ്കൂ​ൾ ജ​ങ്ഷ​നി​ലു​ള്ള ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ കെ​ട്ടി​ട​ത്തി​ലേ​ക്കു​മാ​റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ര​ണ്ടാ​ഴ്ച മു​ന്പ് ഓ​ഫീ​സ് മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ർ ആ​റ·ു​ള​യി​ലെ​ത്തി​യ​പ്പോ​ൾ വ​ല​ത്, ഇ​ട​തു മു​ന്ന​ണി​ക​ൾ ത​ർ​ക്ക​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​റ·ു​ള​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ശി​വ​ദാ​സ​ൻ നാ​യ​രാ​ണ ്ഓ​ഫീ​സ് മാ​റ്റ​ത്തെ എ​തി​ർ​ത്ത് ആ​ദ്യം രം​ഗ​ത്തു​വ​ന്ന​ത്. ഓ​ഫീ​സി​ൽ നി​ന്നു സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​നു​ള്ള നീ​ക്കം രാ​ത്രി​യി​ൽ ത​ട​ഞ്ഞാ​ണ് യു​ഡി​എ​ഫ് പ്ര​തി​രോ​ധം തീ​ർ​ത്ത​ത്. പി​ന്നാ​ലെ എ​ൽ​ഡി​എ​ഫും രം​ഗ​ത്തെ​ത്തി. ആ​റ·ു​ള എം​എ​ൽ​എ കൂ​ടി​യാ​യ താ​ന​റി​യാ​തെ​യാ​ണ് ഓ​ഫീ​സ് മാ​റ്റ​മെ​ന്ന് വീ​ണാ ജോ​ർ​ജ് അ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഓ​ഫീ​സ് മാ​റ്റം അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്. ഓ​ഫീ​സി​ന്‍റെ പു​തി​യ വി​ലാ​സം - ജി​യോ​ള​ജി​സ്റ്റ് മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ജി​ല്ലാ കാ​ര്യാ​ല​യം, പ​ത്ത​നം​തി​ട്ട കെ​ഐ​പി ബി​ൽ​ഡി​ഗ്്, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന് സ​മീ​പം, അ​ടൂ​ർ എ​ന്ന​താ​ണ്.