റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഭ​ക്ഷ​ണ​വി​ത​ര​ണം
Saturday, May 8, 2021 10:34 PM IST
റാ​ന്നി: റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണം എ​റ്റെ​ടു​ത്ത് റാ​ന്നി​യി​ലെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍. ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വും സൗ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത് അ​ഞ്ചുകു​ഴി​യി​ലെ ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ്. എ​ന്നാ​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഭ​ക്ഷ​ണ വി​ത​ര​ണം മു​ട​ങ്ങു​മെ​ന്നാ​യി. ശ​നി​യാ​ഴ്ച മു​ത​ല്‍ ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങു​ന്ന​തോ​ടെ രോ​ഗി​ക​ള്‍ പ​ട്ടി​ണി​യാ​കും എ​ന്ന സ്ഥി​തി​യി​ലേ​ക്കെ​ത്തി. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ സി. ​എ​സ്. ഷി​നു​വാ​ണ് വി​ഷ​യം ഡി​വൈ​എ​ഫ്‌​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വ​ത്സ കു​മാ​ര്‍ അ​ങ്ങാ​ടി​യെ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് സ​ന്ന​ദ്ധ​രാ​യ​വ​രി​ല്‍ നി​ന്നും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പാ​ച​കം ചെ​യ്ത് ര​ണ്ടു​നേ​ര​വും ആ​ശു​പ​ത്രി​യി​ല്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഓ​രോ ദി​വ​സ​വും ഓ​രോ മേ​ഖ​ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തും.
ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി​പി​എം റാ​ന്നി ഏ​രി​യ സെ​ക്ര​ട​റി പി. ​ആ​ര്‍. പ്ര​സാ​ദ് നി​ര്‍​വ്വ​ഹി​ച്ചു. ഡി​വൈ​എ​ഫ്‌​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം. ​ആ​ര്‍. വ​ത്സ​കു​മാ​ര്‍, മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ. ​ആ​ര്‍. ര​ഞ്ജു, സി​ബി​ന്‍ കെ. ​ജോ​സ​ഫ്, ബി​ന്റോ ബാ​ബു, കെ. ​ദി​ലീ​പ്, ബി​നു​ക്കു​ട്ട​ന്‍, സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.