നാ​ല് സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ മാ​ത്രം, കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ജ്ജ​മാ​ക്കും
Saturday, May 8, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: സ​ര്‍​ക്കാ​ര്‍​ സം​വി​ധാ​ന​ങ്ങ​ളി​ലെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ രോ​ഗ​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​പു​ലീ​ക​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം തു​ട​ങ്ങി. കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ഓ​ക്സി​ജ​ന്‍ സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ള്‍ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ക്ര​മീ​ക​രി​ച്ചു തു​ട​ങ്ങും.

നി​ല​വി​ല്‍ നാ​ല് കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ 503 കി​ട​ക്ക​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 229 പേ​രെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ മൂ​ന്നെ​ണ്ണ​മു​ണ്ട്. പ​ന്ത​ളം അ​ര്‍​ച്ച​ന, റാ​ന്നി മേ​നാം​തോ​ട്ടം, മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ര്‍ ലേ​ഡീ​സ് ഹോ​സ്റ്റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​എ​സ്എ​ല്‍​ടി​സി​ക​ളി​ല്‍ 530 കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. 175 പേ​ര്‍ ഇ​ന്ന​ലെ എ​ത്തി​യി​ട്ടു​ണ്ട്. ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യ​മു​ള്ള 16 കി​ട​ക്ക​ക​ളാ​ണ് ഉ​ള്ള​ത്. നാ​ലെ​ണ്ണം മാ​ത്ര​മേ ഒ​ഴി​വു​ള്ളൂ.