കോ​വി​ഡ് ചി​കി​ത്സ: സ​ര്‍​ക്കാ​ര്‍ ഐ​സി​യു​ക​ള്‍ നി​റ​ഞ്ഞു
Saturday, May 8, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ഐ​സി​യു കി​ട​ക്ക​ക​ള്‍ ഒ​ഴി​വി​ല്ല. ഇ​ന്ന​ലെ പ​ക​ല്‍ ഒ​രു കി​ട​ക്ക​പോ​ലും ഐ​സി​യു​വി​ല്‍ ല​ഭ്യ​മ​ല്ലാ​യി​രു​ന്നു.

വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഒ​രു കി​ട​ക്ക ഒ​ഴി​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തീ​വ്ര​മാ​യ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് ഐ​സി​യു കി​ട​ക്ക​ക​ള്‍ നി​റ​ഞ്ഞ​ത്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 71 ഐ​സി​യു കി​ട​ക്ക​ക​ളാ​ണ് ഉ​ള്ള​ത്. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 43 ഐ​സി​യു കി​ട​ക്ക​ക​ളും ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 28 കി​ട​ക്ക​ക​ളു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

ഐ​സി​യു കൂ​ടാ​തെ​യു​ള്ള 410 കി​ട​ക്ക​ക​ളി​ല്‍ 105 എ​ണ്ണം ഒ​ഴി​വു​ണ്ട്. എ​ന്നാ​ല്‍ ഇ​ന്ന​ലെ രാ​ത്രി​യി​ലു​ള്ള പു​തി​യ അ​ഡ്മി​ഷ​ന്‍ ക​ണ​ക്കു​കൂ​ടി ല​ഭ്യ​മാ​കു​മ്പോ​ള്‍ ഇ​തി​ന്‍റെ എ​ണ്ണം കു​റ​യാം.

വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ 68 എ​ണ്ണം ഉ​ള്ള​തി​ല്‍ 44ഉം ​ല​ഭ്യ​മാ​ണ്. ഓ​ക്സി​ജ​ന്‍ ല​ഭ്യ​മാ​കു​ന്ന ചി​കി​ത്സ​യ്ക്കാ​യി 62 കി​ട​ക്ക​ക​ളു​മു​ണ്ട്. ജി​ല്ല​യി​ലെ ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി തീ​വ്ര​രോ​ഗ​ബാ​ധ​യു​ള്ള കാ​റ്റ​ഗ​റി സി​യി​ലെ 241 രോ​ഗി​ക​ളു​ണ്ട്.

ഇ​തി​നി​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത​യ്ക്കാ​യി വാ​ര്‍​ റൂം മു​ഖേ​ന ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ളു​ടെ വി​ത​ര​ണം വാ​ര്‍ റൂം ​മു​ഖേ​ന​യു​ള്ള ബു​ക്കിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ലാ​ക്കി​യ​തോ​ടെ​യാ​ണി​ത്. ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം നി​ല​വി​ല്‍ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് ചി​കി​ത്സ കൂ​ടാ​തെ മ​റ്റ് രോ​ഗി​ക​ള്‍, വ​യോ​ധി​ക​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള ഇ​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ലേ​ക്കാ​ണ് വാ​ര്‍ റൂം ​പ്ര​വ​ര്‍​ത്ത​നം.