യു​വാ​വി​നെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു കാ​ണാ​താ​യി
Saturday, May 8, 2021 10:37 PM IST
റാ​ന്നി: പെ​രു​നാ​ട്ടി​ല്‍ ക​ക്കാ​ട്ടാ​റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു കാ​ണാ​താ​യി. ചെ​മ്പ​ക​ശേ​രി​ല്‍ (അ​രു​ണ്‍ നി​വാ​സി​ല്‍) പ​രേ​ത​നാ​യ മോ​ഹ​ന​ന്‍റെ മ​ക​ന്‍ അ​രു​ണി (അ​ന​ന്തു -25) നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. മാ​താ​വ്: ഓ​മ​ന പെ​രു​നാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ല്‍ ആ​ര്‍​ഡി ഏ​ജ​ന്‍റാ​ണ്.