അ​ടൂ​രി​ലെ ജ​ന​വി​കാ​രം മ​ന​സി​ലാ​ക്കാ​ന്‍ എം​എ​ല്‍​എ ത​യാ​റാ​ക​ണം: ക​ണ്ണ​ന്‍
Saturday, May 8, 2021 10:38 PM IST
അ​ടൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ വോ​ട്ട് ചോ​ര്‍​ച്ച​ സം​ബ​ന്ധി​ച്ച് വ​സ്തു​നി​ഷ്ഠ​മാ​യി വി​ല​യി​രു​ത്താ​ന്‍ ഇ​നി​യെ​ങ്കി​ലും ചി​റ്റ​യം ഗോ​പ​കു​മാ​റും എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​വും ത​യാ​റാ​ക​ണ​മെ​ന്ന് അ​ടു​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി.​ ക​ണ്ണ​ന്‍. മ​ണ്ഡ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ ശ​ക്ത​മാ​യ ജ​ന​വി​കാ​രം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ച്ചു​വെ​ന്ന് ക​ണ്ണ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ല്‍​ ല​ക്ഷ​ത്തി​ല്‍​പ​രം വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​മാ​യി അ​ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തോ​ടു കാ​ട്ടി​യ അ​വ​ഗ​ണ​ന​യി​ല്‍ ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യ​ത്.
ബി​ജെ​പി സ​ഹാ​യ​ത്തോ​ടെ കേ​ര​ള​ത്തി​ല്‍ ഇ​ട​തു​ത​രം​ഗം ഉ​ണ്ടാ​യി​ട്ടും മൂ​വാ​യി​ര​ത്തി​ല്‍ താ​ഴെ വോ​ട്ടു​ക​ള്‍​ക്കാ​ണ് ചി​റ്റ​യ​ത്തി​ന് വി​ജ​യി​ക്കാ​നാ​യ​ത്.

ഭൂ​രി​പ​ക്ഷം വ​രു​ന്ന ഇ​ത​ര സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ അ​ധി​വ​സി​ക്കു​ന്ന അ​ടൂ​ര്‍ പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ല്‍ ജാ​തി​പ​റ​ഞ്ഞ് താ​ന്‍ വോ​ട്ട് തേ​ടി​യെ​ന്ന ആ​രോ​പ​ണത്തി​ന് മ​റു​പ​ടി അ​ര്‍​ഹി​ക്കു​ന്നി​ല്ല. പ​ത്ത് വ​ര്‍​ഷ​മാ​യി താ​മ​സി​ക്കു​ന്ന സ്വ​ന്തം ബൂ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​മെ​ങ്കി​ലും തി​രി​ച്ച​റി​യാ​ന്‍ എം​എ​ല്‍​എ ത​യാ​റാ​ക​ണം.

വോ​ട്ട​ര്‍​മാ​രോ​ടു ക​ട​പ്പാ​ടു​ണ്ടെ​ന്നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്ന നി​ല​യി​ല്‍ അ​ടൂ​രി​ലെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം തു​ട​ര്‍​ന്നും ഉ​ണ്ടാ​കു​മെ​ന്നും ക​ണ്ണ​ന്‍ പ​റ​ഞ്ഞു.