അ​വ​ശ​നി​ല​യി​ല്‍ റോ​ഡ് വ​ക്കി​ല്‍ ക​ണ്ട​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കി
Sunday, May 9, 2021 10:25 PM IST
തി​രു​വ​ല്ല: ഇ​ര​വി​പേ​രൂ​ര്‍ ജം​ഗ്ഷ​ന് സ​മീ​പം റോ​ഡ് വ​ക്കി​ല്‍ അ​വ​ശ​നി​ല​യി​ല്‍ കി​ട​ന്ന​യാ​ള്‍​ക്ക്, ലോ​ക്ക്ഡൗ​ണ്‍ പി​ക്ക​റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി. കേ​ര​ള സി​വി​ല്‍ ഡി​ഫെ​ന്‍​സ് അം​ഗ​മാ​യ വി​ഷ്ണു​കു​മാ​റാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ന്‍ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​ത്. അ​വ​ശ​നി​ല​യി​ലാ​യ ആ​ള്‍, കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​മു​ള്ള ആ​ളാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ ആ​രും സ​ഹാ​യ​ത്തി​ന് സ​മീ​പ​മെ​ത്തി​യി​ല്ല​ത്രേ. വി​ഷ്ണു​കു​മാ​ര്‍ അ​ടു​ത്തു ക​ണ്ട​വ​രോ​ട് വി​വ​രം തി​ര​ക്കു​ക​യും, കോ​വി​ഡ് സെ​ന്‍റ​റി​ല്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് വി​വ​രം ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് അ​വി​ടെ നി​ന്ന ഒ​രാ​ളോ​ട് പി​പി​ഇ കി​റ്റ് ല​ഭ്യ​മാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ല്ല ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ വി​ള​ച്ച​റി​യി​ക്കു​ക​യും ചെ​യ്തു. ഉ​ട​ന്‍​ത​ന്നെ ആം​ബു​ല​ന്‍​സ് എ​ത്തി. വി​ഷ്ണു​കു​മാ​റി​നൊ​പ്പം വി​നീ​ഷ് മോ​ന്‍ , ഡി​ക്‌​സ​ണ്‍ ബാ​ബു തു​ട​ങ്ങി​യ​വ​ർ പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് സ​ഹാ​യം ചെ​യ്ത​ത്.

സാ​മൂ​ഹ്യ അ​ടു​ക്ക​ള

അ​ടൂ​ർ: ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പു​തു​മ​ല അ​മ്പ​ല​വ​യ​ലി​ൽ സാ​മൂ​ഹ്യ അ​ടുക്ക​ള ആ​രം​ഭി​ച്ചു. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്.
വീ​ട്ടി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും അ​ട​ച്ചു പൂ​ട്ട​ൽ മൂ​ലം പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.