കു​രു​ന്പ​ൻ​മൂ​ഴി​യി​ൽ വീ​ണ്ടും പു​ലി​യെ ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ
Sunday, May 9, 2021 10:25 PM IST
റാ​ന്നി: നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ലെ കു​രു​മ്പ​ന്‍​മൂ​ഴി പ്ര​ദേ​ശ​ത്ത് പു​ലി ഇ​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ.

മൂ​ന്നു വ​ശ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​പ്ര​ദേ​ശ​ത്തു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​റ​ങ്കാ​മൂ​ട്ടി​ൽ യ​ശോ​ധ​ര​നും മ​ക​ൻ മ​ധു​വു​മാ​ണ് പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. രാ​ത്രി ത​ങ്ങ​ൾ കാ​ണു​മ്പോ​ൾ പു​ലി പ​ട്ടി​യെ ക​ടി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​മ​റ സ്ഥാ​പി​ക്കു​ക​യും പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ, വെ​ച്ചൂ​ച്ചി​റ പോ​ലീ​സ്, റാ​ന്നി വ​ന പാ​ല​ക​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. ക​ഴി​ഞ്ഞ മാ​സ​വും ഈ​മേ​ഖ​ല​യി​ല്‍ പു​ലി​യെ ക​ണ്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. അ​ന്നു തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. പു​ലി​യെ പി​ടി​കൂ​ടാ​ന്‍ കൂ​ട് വ​യ്ക്കു​ന്ന​തി​നൊ​പ്പം വ​ന​പാ​ല​ക​ര്‍ പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്യ​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. പു​ലി​യെ ക​ണ്ട ആ​ളു​ക​ളു​മാ​യി വ​ന​പാ​ല​ക​ര്‍ ബ​ന്ധ​പ്പെ​ട്ടു.

നാ​റാ​ണം​മൂ​ഴി​യി​ലെ അ​ത്തി​ക്ക​യ​ത്തി​നു സ​മീ​പ​വും ഒ​രാ​ഴ്ച മു​മ്പ് പു​ലി​യെ​ന്നു സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​രി​ൽ ചി​ല​ർ സം​ശ​യ​മു​ന്ന​യി​ച്ചി​രു​ന്നു.

പു​ല​ർ​ച്ചെ ബൈ​ക്കി​ൽ പോ​യ​വ​ർ നാ​റാ​ണം​മൂ​ഴി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക്ക് സ​മീ​പം പ​മ്പ​യാ​റി​ന്‍റെ തീ​ര​ത്തേ​ക്ക് പോ​കു​ന്ന​താ​യാ​ണ് ഇ​തി​നെ ക​ണ്ട​ത്. പി​ന്നീ​ട് പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ല്ല.

പു​ലി​യെ പി​ടി​ക്കാ​ൻ കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ

റാ​ന്നി: പു​ലി ഇ​റ​ങ്ങി​യ​താ​യി പ​റ​യു​ന്ന പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര​മാ​യി കൂ​ട് സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ൺ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യെ ക​ണ്ട കു​രു​മ്പ​ൻ​മൂ​ഴി പ​ന​ങ്കു​ട​ന്ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച​തി​ന് ശേ​ഷം എം​എ​ൽ​എ വ​ന​പാ​ല​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

പു​ലി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ എം​എ​ൽ​എ നി​ർ​ദേ​ശി​ച്ച​ത്.പ്ര​ദേ​ശ​ത്തെ തോ​ട്ട​ങ്ങ​ളി​ലെ കാ​ട് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ടും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​യ്ക്കാ​ൻ വ​നം വ​കു​പ്പി​നും പോ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി.

പ​ഞ്ചാ​യ​ത്തം​ഗം മി​നി ഡൊ​മ​നി​ക്, റേ​ഞ്ച് ഓ​ഫീ​സ​ർ കെ. ​എ​സ്. മ​നോ​ജ്, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കു​മാ​ര​ൻ നാ​യ​ർ, ഊ​രു​മൂ​പ്പ​ൻ പൊ​ടി​യ​ൻ കു​ഞ്ഞൂ​ഞ്ഞ്, ജോ​ജി ജോ​ർ​ജ്, അ​മ​ൽ ഏ​ബ്ര​ഹാം, ഗോ​പി പു​ന്നൂ​ര്, മോ​ന​ച്ച​ൻ കൈ​പ്ലാ​വി​ൽ എ​ന്നി​വ​രും നി​യു​ക്ത എം​എ​ൽ​എ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.