ലോ​ക്ക്ഡൗ​ണ്‍ ര​ണ്ടാം​ദി​ന​ത്തി​ൽ നി​ര​ത്തു​ക​ളി​ൽ തി​ര​ക്കി​ല്ല: പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്തം
Sunday, May 9, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ ര​ണ്ടു​ദി​വ​സം ക​ട​ക്കു​മ്പോ​ള്‍, ജി​ല്ല​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രു​ന്നു. പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു​ള്ള വാ​ഹ​ന​പ​രി​ശോ​ധ തു​ട​രു​ക​യാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണി​ന്‍റെ ര​ണ്ടാം​ദി​ന​ത്തി​ൽ ആ​ദ്യ​ദി​ന​ത്തെ അ​പേ​ക്ഷി​ച്ചു നി​ര​ത്തു​ക​ൾ പൊ​തു​വെ ശൂ​ന്യ​മാ​യി​രു​ന്നു. അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രും അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള​വ​രു​മാ​ണ് ഏ​റെ​യും എ​ത്തി​യ​ത്. തി​ര​ക്കൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളും റോ​ഡു​ക​ളും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഭൂ​രി​ഭാ​ഗം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വാ​ഹ​ന​പ​രി​ശോ​ധ​ന ചു​മ​ത​ല​ക​ളി​ലാ​ണ്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച എ​ല്ലാ മാ​ന​ദ​ന്ധ​ങ്ങ​ളും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി തു​ട​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളെ​യും അ​വ​ശ്യ​സ​ര്‍​വീ​സു​കാ​രെ​യും, അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​യും മാ​ത്ര​മാ​ണ് യാ​ത്ര തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​ക. അ​നാ​വ​ശ്യ യാ​ത്ര​ക്കി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രും.
ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍ അ​ട​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് പ​ട്രോ​ളിം​ഗി​ന് പു​റ​മെ ബൈ​ക്ക് പ​ട്രോ​ളി​ഗും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബാ​ങ്കു​ക​ള്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ്, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും ഇ​ട​പാ​ടു​കാ​രി​ല്ലാ​തെ ര​ണ്ടു വ​രെ​യും പ്ര​വ​ര്‍​ത്തി​ക്കാം. വാ​ഹ​ന​ങ്ങ​ളും, അ​ത്യാ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ളും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന ഷോ​പ്പു​ക​ള്‍​ക്ക് ശ​നി​യും ഞാ​യ​റും മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കാം.
174 കേ​സു​ക​ൾ, 165 അ​റ​സ്റ്റ്
ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ന​ട​ന്ന പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ളി​ൽ ജി​ല്ല​യി​ല്‍ 174 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത്, 165 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്പ​ത് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ഏ​ഴ് ക​ട​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന​വ​ര്‍ നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ച​തി​ന് ര​ണ്ട് കേ​സെ​ടു​ത്തു. മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​തി​ന് 1545 പേ​ര്‍​ക്കെ​തി​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 928 ആ​ളു​ക​ള്‍​ക്കെ​തി​രെ​യും പെ​റ്റി​ക്കേ​സ് എ​ടു​ക്കു​ക​യോ നോ​ട്ടീ​സ് ന​ല്‍​കു​ക​യോ ചെ​യ്ത​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

ജി​ല്ല വി​ട്ടു​ള്ള യാ​ത്ര അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​ത്രം
മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ള്‍​ക്ക് ക​ർ​ശ​ന വ്യ​വ​സ്ഥ​ത​ക​ളോ​ടെ മാ​ത്ര​മാ​ണ് യാ​ത്ര​യ്ക്കു​ള്ള അ​നു​മ​തി. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, ഏ​റ്റ​വും അ​ടു​ത്ത രോ​ഗി​യാ​യ ബ​ന്ധു​വി​നെ സ​ന്ദ​ര്‍​ശി​ക്ക​ല്‍, രോ​ഗി​യെ മ​റ്റൊ​രി​ട​ത്തേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ട സാ​ഹ​ച​ര്യം എ​ന്നി​ങ്ങ​നെ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത കാ​ര്യ​ങ്ങ​ള്‍​ക്കു മാ​ത്ര​മേ ജി​ല്ല വി​ട്ട് യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കൂ.
ജി​ല്ല വി​ട്ടു യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ പോ​ലീ​സ് ന​ല്‍​കു​ന്ന ഓ​ണ്‍​ലൈ​ന്‍ പാ​സി​നൊ​പ്പം തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കൂ​ടി ക​രു​ത​ണം. വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കാ​ന്‍ പോ​കു​ന്ന​വ​ര്‍​ക്കും അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ല്‍ പോ​കു​ന്ന​വ​ര്‍​ക്കും സ​ത്യ​വാ​ങ്മൂ​ലം മ​തി.
അ​ടി​യ​ന്ത​ര യാ​ത്ര​യ്ക്ക് ഇ ​പാ​സ്
ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് അ​ടി​യ​ന്തി​ര യാ​ത്ര​ക​ള്‍ ചെ​യ്യു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ പാ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി പ​റ​ഞ്ഞു.
pass.bsafe.kerala.gov.in എ​ന്ന സൈ​റ്റി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഓ​ണ്‍​ലൈ​നി​ലൂ​ടെ അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ അ​ന്ന​ത്തേ​ക്കു​ള്ള​തും തൊ​ട്ട​ടു​ത്ത ദി​വ​സ​ത്തേ​ക്കു​ള്ള​തു​മാ​യ അ​പേ​ക്ഷ​ക​ളാ​ണ് സ്വീ​ക​രി​ക്കു​ക. അ​തു​ക​ഴി​ഞ്ഞു​ള്ള ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് മു​ന്‍​കൂ​റാ​യി ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. അ​പേ​ക്ഷ അ​താ​തു ജി​ല്ല​ക​ളി​ലെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ സെ​ന്‍റ​റു​ക​ളാ​ണ് അം​ഗീ​ക​രി​ക്കു​ക. അം​ഗീ​ക​രി​ച്ചാ​ല്‍ ചെ​ക്ക് സ്റ്റാ​റ്റ​സ് എ​ന്ന ഓ​പ്ഷ​നി​ല്‍ ഫോ​ണ്‍ ന​മ്പ​റും ജ​ന​ന തീ​യ​തി​യും ന​ല്‍​കി​യാ​ല്‍ ക്യൂ ​ആ​ര്‍ (ക്വി​ക്ക് റെ​സ്‌​പോ​ണ്‍​സ്) കോ​ഡു​ള്ള പാ​സ് ല​ഭ്യ​മാ​കും. ഇ​ത് പ​രി​ശോ​ധ​ന​ക്കി​ട​യി​ല്‍ പോ​ലീ​സി​നെ കാ​ണി​ക്കാം. വീ​ട്ടു​ജോ​ലി​ക്കാ​ര്‍, കൂ​ലി​പ്പ​ണി​ക്കാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് നേ​രി​ട്ടോ തൊ​ഴി​ല്‍ ദാ​താ​ക്ക​ള്‍ മു​ഖേ​ന​യോ പാ​സി​ന് അ​പേ​ക്ഷി​ക്കാം. അ​ടി​യ​ന്ത​ര ദീ​ര്‍​ഘ​ദൂ​ര യാ​ത്ര ചെ​യ്യേ​ണ്ട​വ​ര്‍​ക്കും പാ​സ് ല​ഭി​ക്കും. മ​ര​ണം, അ​ടു​ത്ത​ബ​ന്ധു​വി​ന്‍റെ വി​വാ​ഹം, ആ​ശു​പ​ത്രി​യാ​ത്ര തു​ട​ങ്ങി ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത ആ​വ​ശ്യ​ങ്ങ​ളേ അം​ഗീ​ക​രി​ക്കൂ. ഇ ​പാ​സ് സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്താ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​ന്‍ പാ​സ് ല​ഭ്യ​മാ​കും വ​രെ സ​ത്യ​പ്ര​സ്താ​വ​ന പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. അ​ടി​യ​ന്ത​ര​മാ​യി ഇ ​പാ​സ് ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് എ​സ്എ​ച്ച് ഒ​മാ​രെ നേ​രി​ട്ട് സ​മീ​പി​ക്കാം. ഇ​രു​വ​ശ​ത്തെ​യും യാ​ത്ര​യ്ക്കു​ള്ള പാ​സ് യാ​ത്ര തു​ട​ങ്ങു​ന്ന സ്ഥ​ല​ത്തു​ള്ള എ​സ്എ​ച്ച്ഒ​യി​ല്‍ നി​ന്നും വാ​ങ്ങാം.
ഇ ​പാ​സി​ന് പോ​ലീ​സ് സ​ഹാ​യം
ഓ​ണ്‍​ലൈ​ന്‍ പാ​സ് കി​ട്ടാ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍​ക്ക് പോ​ലീ​സ് സ​ഹാ​യം ല​ഭ്യ​മാ​ക്കും. അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളാ​യ പേ​ര്, ജ​ന​ന തീ​യ​തി, വി​ലാ​സം, വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍, ഏ​തു വാ​ഹ​നം, സ​ഹ​യാ​ത്രി​ക​ന്‍റെ പേ​ര്, എ​വി​ടെ നി​ന്ന് എ​ങ്ങോ​ട്ട്, യാ​ത്ര തീ​യ​തി, യാ​ത്ര​സ്ഥ​ലം, യാ​ത്ര​യു​ടെ ഉ​ദ്ദേ​ശം, തി​രി​കെ​യെ​ത്തു​ന്ന തീ​യ​തി, സ​മ​യം, മൊ​ബൈ​ല്‍ ന​മ്പ​ര്‍, സ്ഥ​ലം, തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഏ​ത്, അ​തി​ന്‍റെ ന​മ്പ​ര്‍, താ​മ​സി​ക്കു​ന്ന ജി​ല്ല എ​ന്നി​വ പോ​ലീ​സി​നെ അ​റി​യി​ച്ചാ​ല്‍, പാ​സ് ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യം ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍.​നി​ശാ​ന്തി​നി അ​റി​യി​ച്ചു. ഈ ​വി​ശ​ദാം​ശ​ങ്ങ​ള്‍ 9497976001 എ​ന്ന വാ​ട്‌​സാ​പ്പ് ന​മ്പ​രി​ലേ​ക്ക് അ​യ​ച്ചാ​ല്‍ മ​തി​യാ​കും.