ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
Sunday, May 9, 2021 10:28 PM IST
തി​രു​വ​ല്ല: കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ വ​ല​യു​മ്പോ​ൾ കോ​വി​ഡ് സു​ര​ക്ഷാ സാ​മ​ഗ്രി​ക​ളു​ടെ വി​ല കു​ത്ത​നെ വ​ർ​ധി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ആ​ർ. രാ​ജേ​ഷ് ആ​രോ​പി​ച്ചു.

തിരുവല്ലയിൽ

തി​രു​വ​ല്ല: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച കാ​ര​യ്ക്ക​ൽ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച് മാ​തൃ​ക​യാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ.
കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി മ​രി​ച്ച കാ​ര​യ്ക്ക​ൽ കൂ​ട്ടു​മ്മേ​ൽ ഗോ​വി​ന്ദ മ​ഠ​ത്തി​ൽ ശി​വ​രാ​മ(92)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് സം​സ്ക​രി​ച്ച​ത്.
മ​രി​ച്ച​യാ​ളു​ടെ ഉ​റ്റ ബ​ന്ധു​ക്ക​ള​ട​ക്കം കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തോ​ടെ​യാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി രാ​കേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷെ​ബി​ൻ ഷാ​ജി, ജെ​ഫി​ൻ, രാ​ഹു​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്.