കു​രു​ന്പ​ൻ​മൂ​ഴി​യി​ലെ പു​ലി ഭീ​തി; കൂ​ട് സ്ഥാ​പി​ച്ചു
Tuesday, May 11, 2021 11:22 PM IST
റാ​ന്നി: ക​രു​മ്പ​ന്‍​മൂ​ഴി പ​നം​കു​ട​ന്ത​യി​ല്‍ പു​ലി​യെ ക​ണ്ട​താ​യ അ​ഭ്യൂ​ഹ​ങ്ങ​ളേ തു​ട​ർ​ന്നു​ള്ള ഭീ​തി മാ​റ്റു​ന്ന​തി​ലേ​ക്ക് കൂ​ട് സ്ഥാ​പി​ച്ചു.

പു​ലി ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നെ കു​ടു​ക്കാ​ൻ ക​ഴി​യു​ന്ന കൂ​ടാ​ണ് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച​ത്. ‌
ര​ണ്ടു ദി​വ​സം മു​ന്പാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​ർ പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തു കാ​മ​റ സ്ഥാ​പി​ക്കു​ക​യും പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

നി​യു​ക്ത എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ൺ സ്ഥ​ല​ത്തെ​ത്തി ജ​ന​ങ്ങ​ളു​ടെ ഭീ​തി നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ക​യും പു​ലി​യെ പി​ടി​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി കൂ​ട് സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു. ‌

സാ​ധാ​ര​ണ ഗ​തി​യി​ല്‍ പു​ലി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ കാ​ണാ​തെ കൂ​ട് വ​യ്ക്കാ​റി​ല്ല. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ പ​രീ​ക്ഷ​ണ​ത്തി​നു വി​ടാ​തെ എ​ങ്ങ​നെ​യും പു​ലി​യെ പി​ടി​ക്കാ​ന്‍ കൂ​ട് വ​യ്ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ട് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ‌