പോലീസ് ഇ-​പാ​സ്: 20,216 അപേക്ഷകൾ; 15,846 എണ്ണവും നിരസിച്ചു ‌
Wednesday, May 12, 2021 10:04 PM IST
ഇ ​പാ​സ് ഫോ​ൺ​കോ​ളി​ലൂ​ടെ ല​ഭി​ക്കി​ല്ല ‌

പ​ത്ത​നം​തി​ട്ട: പോ​ലീ​സ് ഇ ​പാ​സു​ക​ള്‍ വ​ള​രെ അ​ത്യാ​വ​ശ്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ല്ലാ​ത്ത​വ​ര്‍ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും ദു​രു​പ​യോ​ഗം ത​ട​യു​മെ​ന്നും പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഇ ​പാ​സി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട് ഉ​ള്ള​വ​ര്‍​ക്ക് പോ​ലീ​സ് സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ന്പ് അ​റി​യി​ച്ചി​രു​ന്നു.

അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ പേ​ര്, ജ​ന​ന തീ​യ​തി തു​ട​ങ്ങി​യ 15 ല​ധി​കം വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യാ​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഈ ​വി​ശ​ദാം​ശ​ങ്ങ​ള്‍ 9497976 001 എ​ന്ന വാ​ട്‌​സാ​പ്പ് ന​മ്പ​രി​ലേ​ക്ക് അ​യ​ച്ചാ​ല്‍ മ​തി​യെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​ന​മ്പ​രി​ലേ​ക്ക് വി​ളി​ച്ചാ​ല്‍ ഇ ​പാ​സ് ല​ഭി​ക്കു​മെ​ന്ന ത​ര​ത്തി​ല്‍ ആ​ളു​ക​ള്‍ വ്യാ​പ​ക​മാ​യി വി​ളി​ക്കു​ന്ന​താ​യും ന​മ്പ​ര്‍ ല​ഭ്യ​മാ​ക്കി​യ​തി​ന്‍റെ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ഇ​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​ന​മ്പ​റി​ല്‍ അ​വ​ശ്യ​വി​വ​ര​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍ മാ​ത്രം ന​ല്‍​കി​യാ​ല്‍ മ​തി, തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് സ്വീ​ക​രി​ക്കും. ‌

ഇ ​പാ​സ് ല​ഭി​ക്കു​മെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചു​ള്ള ഫോ​ണ്‍ വി​ളി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ടോ​ള്‍ ഫ്രീ ​ന​മ്പ​രാ​യ 112 ന് ​പു​റ​മെ നേ​ര​ത്തെ ന​ല്‍​കി​യ ഫോ​ണ്‍ ന​മ്പ​റി​ലും വി​ളി​ച്ച് അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​ന്‍ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് എ​ത്തി​ക്കു​ന്നു​മു​ണ്ട്.‌

അ​നാ​വ​ശ്യ യാ​ത്ര​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ര്‍​ക്കെ​ല്ലാം ഇ ​പാ​സ് നി​ഷേ​ധി​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ ഇ ​പാ​സി​ന് അ​പേ​ക്ഷി​ച്ച 20,216 പേ​രി​ല്‍ 15,846 പേ​ര്‍​ക്കും പാ​സ് നി​ഷേ​ധി​ച്ചു. 4134 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് യാ​ത്രാ​നു​മ​തി ന​ല്‍​കി​യ​ത്. 234 അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണ​യി​ലാ​ണ്.

പാ​സ് വി​ത​ര​ണം ക​ഴി​യു​ന്ന​ത്ര നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ‌

പോ​ലീ​സ് ജി​ല്ല​ക​ളി​ലെ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചു​ക​ള്‍​ക്കാ​ണ് ഇ ​പാ​സി​ന്‍റെ ചു​മ​ത​ല. അ​പേ​ക്ഷ​ക​ള്‍ ക​ണ്ട് അ​ടി​യ​ന്ത​ര സ്വ​ഭാ​വം പ​രി​ഗ​ണി​ച്ച് അ​വ കൈ​കാ​ര്യം ചെ​യ്യും. കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട അ​പേ​ക്ഷ​ക​ള്‍, മാ​റ്റി​വ​ച്ച് അ​പേ​ക്ഷ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ള്‍ തേ​ടും.

വീ​ട്ടു​ജോ​ലി​ക്കാ​ര്‍, കൂ​ലി​പ്പ​ണി​ക്കാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് നേ​രി​ട്ടോ തൊ​ഴി​ല്‍ ദാ​താ​ക്ക​ള്‍ മു​ഖേ​ന​യോ പാ​സി​ന് അ​പേ​ക്ഷി​ക്കാം. അ​ടി​യ​ന്ത​ര​മാ​യി ദീ​ര്‍​ഘ​ദൂ​ര യാ​ത്ര ചെ​യ്യേ​ണ്ട​വ​രു​ടെ അ​പേ​ക്ഷ​ക​ളും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ത്രം, ഉ​റ്റ​ബ​ന്ധു​വി​നെ ജോ​ലി​ക്ക് കൊ​ണ്ടു​പോ​കേ​ണ്ട​തു പോ​ലെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് 'പ​ര്‍​പ്പ​സ്' എ​ന്ന കോ​ള​ത്തി​ല്‍ പേ​രു​കൂ​ടി കാ​ണി​ച്ചാ​ല്‍ ര​ണ്ടു​പേ​ര്‍​ക്കും അ​നു​മ​തി ല​ഭി​ക്കും.

പാ​സ് ല​ഭി​ച്ച​വ​ര്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്‌​തോ സ്‌​ക്രീ​ന്‍ എ​ടു​ത്തോ ഫോ​ണി​ല്‍ സൂ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​നാ​വേ​ള​യി​ല്‍ പോ​ലീ​സി​നെ കാ​ണി​ക്കാ​വു​ന്ന​തു​മാ​ണ്. ‌

അ​ടി​യ​ന്ത​ര ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഇ ​പാ​സ് നി​ര്‍​ബ​ന്ധ​മി​ല്ല. ചി​കി​ത്സാ രേ​ഖ​ക​ളോ മ​റ്റോ ക​രു​തി​യാ​ല്‍ മ​തി. ഒ​രു പാ​സി​ന്‍റെ കാ​ലാ​വ​ധി​ക്കു ശേ​ഷ​മേ അ​ടു​ത്ത​തി​ന് അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യൂ.
അ​പേ​ക്ഷ​യോ​ടൊ​പ്പം അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​നാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന രേ​ഖ​ക​ള്‍ കൂ​ടി അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ല്‍ ഇ​വ നി​ര്‍​ബ​ന്ധ​മി​ല്ല. ‌

‌85 കേ​സു​ക​ൾ, 81 അ​റ​സ്റ്റ് ‌

പ​ത്ത​നം​തി​ട്ട: പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന പോ​ലീ​സ് തു​ട​രൂ​മ്പോ​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ജ​ന​ങ്ങ​ള്‍ പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി. ചൊ​വ്വാ​ഴ്ച കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​ങ്ങ​ള്‍​ക്ക് 85 കേ​സു​ക​ള്‍ ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 81 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു വാ​ഹ​ങ്ങ​ള്‍​ക്കും മൂ​ന്നു ക​ട​ക​ള്‍​ക്കു​മേ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ‌

വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന​ത് ലം​ഘി​ച്ച​തി​ന് ഒ​രു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​തി​ന് 417 ആ​ളു​ക​ള്‍​ക്കെ​തി​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 138 പേ​ര്‍​ക്കെ​തി​രെ​യും പെ​റ്റി​ക്കേ​സ് എ​ടു​ക്കു​ക​യോ നോ​ട്ടീ​സ് ന​ല്‍​കു​ക​യോ ചെ​യ്തു. ജി​ല്ല​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി തു​ട​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌