കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​നു പ​ദ്ധ​തി ‌
Wednesday, May 12, 2021 10:04 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ ധാ​ര​ണ​യാ​യ​താ​യി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​റി​യി​ച്ചു. മി​നി​റ്റി​ല്‍ 1500 ലി​റ്റ​ര്‍ ഓ​ക്‌​സി​ജ​ന്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള പ്ലാ​ന്‍റാ​ണ് സ്ഥാ​പി​ക്കാ​ന്‍ ധാ​ര​ണ​യാ​യ​ത്. ഇ​ന്ത്യ​ൻ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ കോ​ര്‍​പ​റേ​റ്റ് സോ​ഷ്യ​ല്‍ റെ​സ്‌​പോ​ണ്‍​സി​ബി​ലി​റ്റി ഫ​ണ്ടി​ല്‍ നി​ന്നാ​ണ് പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന​ത്.‌
ഒ​ന്പ​ത് ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കും. ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി ചെ​യ്തു ന​ല്‍​കും. സം​സ്ഥാ​ന​ത്ത് ഏ​ഴ് ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന​ത്.‌
കോ​ന്നി: ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഓ​ക്സി​ജ​ന്‍ നി​ര്‍​മാ​ണ പ്ലാ​ന്‍റ് നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കി സ​ര്‍​ക്കാ​രി​നു സ​മ​ര്‍​പ്പി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത് സൂ​പ്ര​ണ്ടി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.‌
പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കാ​കെ ഓ​ക്സി​ജ​ന്‍ ന​ൽ​കാ​ന്‍ ക​ഴി​യു​ന്ന നി​ല​യി​ലു​ള്ള പ്ലാ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ഇ​തു വ​ള​രെ​യ​ധി​കം സ​ഹാ​യ​ക​മാ​കും. ഇ​തി​നാ​യി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ‌‌