മ​ല്ല​പ്പ​ള്ളി​യി​ലെ പ​രി​ശോ​ധ​നാ കേ​ന്ദ്രം ച​ർ​ച്ച് ഹാ​ളി​ൽ ആ​രം​ഭി​ച്ചു ‌
Wednesday, May 12, 2021 10:06 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ കൃ​ഷി​ഭ​വ​ന് സ​മീ​പം മ​ല്ല​പ്പ​ള്ളി ട്രി​നി​റ്റി ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ച് ഹാ​ളി​ൽ മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​നാ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്ര​വ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കു​ര്യോ​ക്കാ​സ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ഡേ​വി​ഡ് മ​ങ്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​തു ജി. ​നാ​യ​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ സാം ​പ​ട്ടേ​രി​ൽ, മെം​ബ​ർ​മാ​രാ​യ എ​സ്. വി​ദ്യാ​മോ​ൾ, ബി​ജു നൈ​നാ​ൻ പു​റ​ത്തൂ​ട​ൻ, റോ​സ​മ്മ എ​ബ്ര​ഹാം, ഡോ. ​മാ​ത്യൂ​സ് മാ​രേ​ട്ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ദ്യാ​ധ​ര​ൻ നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സാം ​കെ. സ​ലാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.‌
നി​ല​വി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ര​വ പ​രി​ശോ​ധ​നാ കേ​ന്ദ്രം പൂ​ർ​ണ​മാ​യും പു​തി​യ ഹാ​ളി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.‌
മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പു​തു​താ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​നാ കേ​ന്ദ്രം, വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം, ഡി​സി​സി എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും മ​റ്റ് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൂ​ടാ​തെ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കി അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ൾ​സ് ഓ​ക്സീ​മീ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ‌, മ​രു​ന്ന് എ​ന്നി​വ വാ​ങ്ങു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർസി​എ​ച്ച്സി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ഒ​രു ല​ക്ഷം രൂ​പ​യും മാ​റ്റി​വ​ച്ചു. ‌