കോ​വി​ഡ് കാ​ല​ത്തും വ​റു​തി​യി​ല്ലാ​തെ ഊ​രു​ക​ള്‍ ‌
Wednesday, May 12, 2021 10:07 PM IST
ജാ​ഗ്ര​ത സ​മി​തി​ക​ള്‍ സ​ജീ​വം ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ കോ​വി​ഡ് കാ​ല​ത്തും ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വ​കു​പ്പു​ക​ളും. സൗ​ജ​ന്യ റേ​ഷ​ന്‍, സ്പെ​ഷ​ല്‍ കി​റ്റ് ല​ഭ്യ​ത, വി​ത​ര​ണം എ​ന്നി​വ സി​വി​ല്‍ സ​പ്ലൈ​സ്, ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് എ​ന്നീ വ​കു​പ്പു​ക​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്നു. ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ല്‍ ഉ​ള്ള​വ​രു​ടെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ പ്രൊ​മോ​ട്ട​ര്‍​മാ​ര്‍ നേ​രി​ട്ട് റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ചു വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കി​വ​രു​ന്നു. ‌

ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി പ്ര​കാ​രം പോ​ഷ​കാ​ഹാ​രം ജൂ​ണി​ൽ ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​രു​ക​ളി​ല്‍ പ്രൊ​മോ​ട്ട​ര്‍​മാ​ര്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ എ​സ്.​എ​സ് സു​ധീ​ര്‍ പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ല്‍ 2057 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും 47 പ്രൊ​മോ​ട്ട​ര്‍​മാ​രും ഫീ​ല്‍​ഡി​ല്‍ സ​ജീ​വ​മാ​ണ്. നി​ര്‍​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഹോ​ര്‍​ട്ടി​ക്കോ​ര്‍​പ് മു​ഖേ​ന ഒ​ന്പ​തി​ന പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണ​വും തു​ട​ങ്ങി.

രോ​ഗം ബാ​ധി​ക്കു​ക​യോ നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ക​യോ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ല്‍ ഉ​ള്ള​തോ ആ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്നു. ‌

ഊ​രു​ത​ല​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചു കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​നാ​വ​ശ്യ​മാ​യി മ​റ്റു​ള്ള​വ​ര്‍ ഊ​രു​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു ക​ര്‍​ശ​ന വി​ല​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഊ​രു​ക​ളി​ല്‍ പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ണ്. ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​കു​ന്ന വാ​ഹ​ന വാ​ട​ക അ​ട​ക്ക​മു​ള്ള മു​ഴു​വ​ന്‍ തു​ക​യും വ​കു​പ്പ് അ​നു​വ​ദി​ച്ചു ന​ല്‍​കും.‌

ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് വ​കു​പ്പി​ന്‍റെ മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ യൂ​ണി​റ്റ് എ​ല്ലാ ഊ​രു​ക​ളി​ലും ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, അ​വ​ശ്യ മ​രു​ന്നു​ക​ള്‍ എ​ന്നി​വ ന​ല്‍​കി വ​രു​ന്നു. കൂ​ടാ​തെ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി വ​കു​പ്പി​നോ​ടു ചേ​ര്‍​ന്ന് ഊ​രു​ക​ളി​ല്‍ സേ​വ​നം ചെ​യ്യു​ന്നു​ണ്ട്. ‌