ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​മാ​യി മ​ല​നാ​ട് ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി
Friday, May 14, 2021 10:30 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രാ​ജ്യ​മൊ​ന്നാ​കെ കോ​വി​ഡി​ന്‍റെ പി​ടി​യി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ന്‍റെ ദൗ​ർ​ല​ഭ്യം ചി​കി​ത്സാ രം​ഗ​ത്തു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് വ​ള​രെ വ​ലു​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​നാ​ട് എ​ന്ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടു​കൂ​ടി ഓ​ക്സി​ജ​ൻ ജ​ന​റേ​ഷ​ൻ രം​ഗ​ത്തേ​ക്ക് ക​ട​ക്കുന്നു.
സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ക്സി​ജ​ൻ ഉ​ത്പ്പാ​ദി​പ്പി​ച്ച് സി​ലി​ണ്ട​റു​ക​ളി​ൽ നി​റ​യ്ക്കു​ന്ന​തി​നു​ള്ള ഫാ​ക്ട​റി​യു​ടെ പ​ണി​ക​ൾ പു​രോ​ഗ​മി​ച്ചുവരുന്നു.
പൂ​ന​യി​ലു​ള്ള ഓ​ത്തൂ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന ക​ന്പ​നി​യി​ൽ നി​ന്നും ഫാ​ക്ട​റി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്തു ക​ഴി​ഞ്ഞു​വെ​ന്ന് മ​ല​നാ​ടി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ അ​റി​യി​ച്ചു.
മ​ല​നാ​ടി​ന്‍റെ ഈ ​ഉ​ദ്യ​മ​ത്തി​ൽ പ്രോ​ത്സാ​ഹ​ന​വും നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലും വി​കാ​രി ജ​ന​റാ​ളും മ​ല​നാ​ടി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ലും കൂ​ടെ​യു​ണ്ടെ​ന്നും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും റ​വ​ന്യു, കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പ്ര​തി​നി​ധി​ക​ളും ഈ ​പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ പ​റ​ഞ്ഞു.