മാ​ർ ജോ​സ് പു​ളി​ക്ക​ലും മാ​ർ മാ​ത്യു അ​റ​യ്ക്ക​ലും അ​ഭി​ന​ന്ദി​ച്ചു
Friday, May 14, 2021 10:34 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​പ്പു​വ ന്യൂ​ഗ്വി​നി​യ​യി​ലെ ഐ​ത​പ്പെ രൂ​പ​താ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യ ഫാ. ​സി​ബി മാ​ത്യു പീ​ടി​ക​യി​ലി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ലും മു​ൻ​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ലും അ​ഭി​ന​ന്ദി​ച്ചു.
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ അ​ഴ​ങ്ങാ​ട് ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​സി​ബി മാ​ത്യു പീ​ടി​ക​യി​ലി​ന്‍റെ നി​യ​മ​നം ഹെ​റാ​ൾ​ഡ് ഓ​ഫ് ഗു​ഡ് ന്യൂ​സ് സ​ന്യാ​സ സ​ഭാ​സ​മൂ​ഹ​ത്തി​നൊ​പ്പം കാ​ഞ്ഞി​ര​പ്പ​ള്ളി മാ​തൃ​രൂ​പ​ത​യ്ക്കും അ​ഭി​മാ​നം പ​ക​രു​ന്ന​താ​യി മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു. മാ​ർ ജോ​സ് പു​ളി​ക്ക​ലും മാ​ർ മാ​ത്യു അ​റ​യ്ക്ക​ലും നി​യു​ക്ത മെ​ത്രാ​ൻ സി​ബി മാ​ത്യു പീ​ടി​ക​യി​ലി​നെ ഫോ​ണി​ൽ വി​ളി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ അ​നു​മോ​ദ​നം അ​റി​യി​ച്ചു.

‌കോ​ന്നി​യി​ൽ വ​യോ​ധി​ക തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ

കോ​ന്നി: കോ​ന്നി ചി​റ്റൂ​ർ മു​ക്കി​ൽ വ​യോ​ധി​ക തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ. ചി​റ്റൂ​ർ മു​ക്ക് ത​ട​ത്തി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ മ​റി​യാ​മ്മ ശാ​മു​വേ​ലാ​ണ് (86) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ മാ​മ്മൂ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.
സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത സം​ശ​യി​ക്കു​ന്നി​ല്ലെ​ന്നും സ്വ​യം തീ ​കൊ​ളു​ത്തി​യാ​കാ​മെ​ന്നു​മാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.