എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം കി​ഴ​ക്ക​ന്‍ മേ​ഖ​ല സ​ന്ദ​ര്‍​ശി​ച്ചു
Saturday, May 15, 2021 10:26 PM IST
റാ​ന്നി: പ്ര​ള​യ​സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാ​ഗം​ങ്ങ​ള്‍ (എ​ന്‍​ഡി​ആ​ര്‍​എ​ഫ്) സ​ന്ദ​ര്‍​ശി​ച്ചു. കു​രു​മ്പ​ന്‍​മൂ​ഴി, അ​റ​യാ​ഞ്ഞി​ലി​മ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളും താ​ലൂ​ക്കി​ലെ താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളു​മാ​ണ് സം​ഘം സ​ന്ദ​ര്‍​ശി​ച്ച​ത്. പെ​ട്ടെ​ന്ന് എ​ത്തി​ച്ചേ​രാ​നും ആ​ളു​ക​ളെ മാ​റ്റി പാ​ര്‍​പ്പി​ക്കാ​നും ക​ഴി​യു​ന്ന സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നു​മാ​ണി​വ​ര്‍ എ​ത്തി​യ​ത്. എ​ന്‍​ഡി​ആ​ര്‍​എ​ഫ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ഥ​ലം പ​രി​ശോ​ധി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​ത്.​റാ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ ര​മ്യ എ​സ്. ന​മ്പൂ​തി​രി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്‍. വി ​സ​ന്തോ​ഷ്,കൊ​ല്ല​മു​ള വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സാ​ജ​ന്‍ ജോ​സ​ഫ്, കെ.​കെ രാ​ജു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.