ക​രി​ങ്ങാ​ലി​പാ​ട​ത്ത് വെ​ള്ളം​ക​യ​റി നെ​ൽ​കൃ​ഷി​ക്കു വ്യാ​പ​ക നാ​ശം ; കൊ​യ്ത നെ​ല്ലും ഏ​റ്റെ​ടു​ത്തി​ല്ല
Saturday, May 15, 2021 10:26 PM IST
അ​ടൂ​ർ: തോ​രാ​തെ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പ​ന്ത​ളം ക​രി​ങ്ങാ​ലി പു​ഞ്ച​യി​ൽ നെ​ൽ​കൃ​ഷി നാ​ശം. ക​രി​ങ്ങാ​ലി പു​ഞ്ച​യി​ൽ ചി​റ്റി​ല​പാ​ടം, മ​ഞ്ഞ​ണം​കു​ളം, വാ​രു​കൊ​ല്ല,വ​ലി​യ​കൊ​ല്ല, പ​ട്ടം​കൊ​ല്ല, മൂ​ന്ന് കു​റ്റി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ 1200 ഹെ​ക്ട​ർ സ്ഥ​ല​മാ​ണു​ള്ള​ത്. ഇ​തി​ൽ 450 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് നെ​ൽ​കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​തി​ലെ ത​ന്നെ 150 ഹെ​ക്ട​ർ സ്ഥ​ല​ത്തെ നെ​ല്ല് കൊ​യ്തു എ​ങ്കി​ലും ഇ​തു​വ​രെ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ക​ന​ത്ത മ​ഴ​യി​ലും നെ​ല്ല് ന​ന​യാ​തെ ടാ​ർ​പ്പ കൊ​ണ്ട് മൂ​ടി ഇ​ട്ടി​രി​ക്കു​ക​യാ​ണ്. അ​തോ​ടൊ​പ്പം ബാ​ക്കി​യു​ള്ള 300 ഹെ​ക്ട​ർ സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി കൊ​യ്യാ​ൻ പ​റ്റാ​ത്ത വി​ധം വെ​ള്ളം ക​യ​റി ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഈ ​ഭാ​ഗ​ത്ത് കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്.

നെ​ൽ​കൃ​ഷി ഇ​ൻ​ഷ്വ​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​രു​ടെ ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ പ​ര്യാ​പ്ത​മാ​കി​ല്ലെ​ന്ന് പ​റ​യു​ന്നു. ക​രി​ങ്ങാ​ലി​പാ​ട​ത്തെ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ മു​ഴു​വ​ൻ ന​ഷ്ട​വും ക​ണ​ക്കാ​ക്കി സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്റ്റ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.

ന​ഷ്ടം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ കൃ​ഷി​വ​കു​പ്പി​നോ​ടും ഗ​വ​ണ്‍​മെ​ന്‍റി​നോ​ടും അ​ഭ്യ​ർ​ത്ഥി​ച്ചു. വെ​ള്ളം ക​യ​റി ന​ശി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ, പ​ന്ത​ളം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ അ​രു​ണ്‍​കു​മാ​ർ, കെ. ​സി. സ​ര​സ​ൻ, എ​സ്. രാ​ജേ​ന്ദ്ര​ൻ, പ​ന്ത​ളം മ​ണി​ക്കു​ട്ട​ൻ ക​ർ​ഷ​ക​രാ​യ എം. ​ജെ. രാ​ജു, ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.