സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നി​ര്‍​ണാ​യ​കം
Sunday, May 16, 2021 10:04 PM IST
പ​ത്ത​നം​തി​ട്ട: ക​ന​റാ ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​കും. ഉ​യ​ര്‍​ന്ന ജീ​വ​ന​ക്കാ​രു​ടെ കം​പ്യൂ​ട്ട​റു​ക​ള്‍ അ​വ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ പ്ര​തി വി​ജീ​ഷ് വ​ര്‍​ഗീ​സ് ഉ​പ​യോ​ഗി​ച്ച​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണെ​ന്നു പ​റ​യു​ന്നു.
2020 ന​വം​ബ​ര്‍ മു​ത​ല്‍ മൂ​ന്ന​ര മാ​സ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. മാ​നേ​ജ​ര്‍ അ​ട​ക്കം ഉ​യ​ര്‍​ന്ന ജീ​വ​ന​ക്കാ​ര്‍ സീ​റ്റ് വി​ട്ടു​പോ​കു​മ്പോ​ള്‍ അ​വ​രു​ടെ കം​പ്യൂ​ട്ട​റു​ക​ള്‍ വി​ജീ​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഉ​ച്ച ഭ​ക്ഷ​ണ ഇ​ട​വേ​ള​ക​ളി​ല്‍ വി​ജീ​ഷ് മ​റ്റു ജീ​വ​ന​ക്കാ​രു​ടെ കം​പ്യൂ​ട്ട​റു​ക​ള്‍ മാ​റി മാ​റി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.
കു​ടും​ബ​സ​മേ​തം ഒ​ളി​വി​ല്‍ പോ​യ വി​ജീ​ഷി​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ശ്ര​മം തു​ട​രു​ന്നു. 8.13 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് വി​ജീ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ പു​റ​ത്തു​വ​ന്ന ത​ട്ടി​പ്പു സം​ബ​ന്ധി​ച്ച് ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ന​ഷ്ട​പ്പെ​ട്ട വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.