വി​ശ​പ്പ​ക​റ്റാ​ന്‍ കു​ടും​ബ​ശ്രീ‌
Sunday, May 16, 2021 10:07 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്ന് വി​ശ​പ്പ​ക​റ്റു​ന്ന ഉ​ദ്യ​മ​ത്തി​ല്‍ കു​ടും​ബ​ശ്രീ​യും. നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന 47 ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍​ക്ക് പു​റ​മെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ന്ത​ളം, പ​ത്ത​നം​തി​ട്ട, ആ​റ​ന്മു​ള, മ​ല​യാ​ല​പ്പു​ഴ, ക​ട​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ലും ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ ആ​രം​ഭി​ച്ചു.‌ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളി​ലൂ​ടെ​യും ഇ​ല്ലാ​ത്ത​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ​മൂ​ഹ​അ​ടു​ക്ക​ള മു​ഖാ​ന്തി​ര​വും കു​ടും​ബ​ശ്രീ ഒ​രു​മി​ച്ചു ഭാ​ഷ​ണം ന​ല്‍​കി വ​രു​ന്നു.‌ കൂ​ടാ​തെ പ​ന്ത​ളം സ്നേ​ഹി​ത 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നോ​ടൊ​പ്പം മാ​ന​സി​ക പി​ന്തു​ണ​യും കൗ​ണ്‍​സി​ലിം​ഗും ന​ല്‍​കി വ​രു​ന്നു. ജി​ല്ല​യി​ലെ 9902 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ലാ​യു​ള്ള 1.5 ല​ക്ഷം അം​ഗ​ങ്ങ​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് വേ​ണ്ട പി​ന്തു​ണ ന​ല്‍​കു​ന്ന കാ​മ്പെ​യ്‌​നും ആ​രം​ഭി​ച്ചു.‌