സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലേ​ക്ക് സ​ഹാ​യ പ്ര​വാ​ഹം‌
Sunday, May 16, 2021 10:07 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യും ജി​ല്ല സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലേ​ക്ക് സ​ഹാ​യ പ്ര​വാ​ഹം. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും ക്വാ​റ​ന്റൈ​നി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍​ക്കും ആ​ശ്ര​യ​മി​ല്ലാ​ത്ത​വ​ര്‍​ക്കു​മാ​യാ​ണ് അ​ടു​ക്ക​ള​യി​ല്‍ നി​ന്നു ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്.
പത്ത​നം​തി​ട്ട ജി​ല്ലാ മാ​സ്റ്റ​ഴ്‌​സ് ഹോ​ക്കി​യു​ടെ സം​ഭാ​വ​ന​യാ​യി ബി​രി​യാ​ണി പൊ​തി ഇ​ന്ന​ലെ എ​ത്തി​ച്ചു. മാ​സ്റ്റ​ഴ്‌​സ് ഹോ​ക്കി​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​നും സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍ കു​മാ​റി​നും കൈ​മാ​റി.150​ല​ധി​കം പൊ​തി​യാ​ണ് അ​ടു​ക്ക​ള​യി​ല്‍ നി​ന്നും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​ത്.
അ​ബ്ദു​ള്‍ മ​നാ​ഫ്, അ​നി​ല്‍ പു​ത്ത​ന്‍​പു​ര​യി​ല്‍ ,ജോ​ജി മു​ണ്ടു​കോ​ട്ട​യ്ക്ക​ല്‍, ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി സി​ബി, കെ.​വി. സു​രേ​ന്ദ്ര​ന്‍, രാ​ഹു​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.‌
‌അ​ടൂ​ര്‍: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ണ്ണ​ടി താ​ഴ​യി​ല്‍ കോ​ള​നി​യി​ലെ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും കെ​എ​സ്‌​കെ​ടി​യു മ​ണ്ണ​ടി മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​ച്ചു ന​ല്‍​കി.
ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്.​ഷി​ബു, മേ​ഖ​ല സെ​ക്ര​ട്ട​റി അ​വി​നാ​ഷ് പ​ള്ളീ​ന​ഴി​ക​ത്ത്, വാ​ര്‍​ഡ് മെം​ബ​ര്‍ വി​ഷ്ണു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.‌