സൗ​ജ​ന്യ ഗ​താ​ഗ​ത സൗ​ക​ര്യ​വു​മാ​യി റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌
Sunday, May 16, 2021 10:07 PM IST
റാ​ന്നി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രോ​ഗി​ക​ള്‍​ക്കും മ​റ്റ് അ​ടി​യ​ന്ത​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ആ​ശു​പ​ത്രി​യി​ല്‍ പോ​കേ​ണ്ട​വ​ര്‍​ക്ക് ആം​ബു​ല​ന്‍​സ് സേ​വ​നം. വാ​ക്‌​സി​നേ​ഷ​ന്‍, കോ​വി​ഡ് പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കാ​യി യാ​ത്രാ​ക്ലേ​ശം നേ​രി​ടു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യ​വും റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി.‌
വാ​ക്‌​സി​ന്‍ എ​ടു​ക്കു​ന്ന​തി​നും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു പോ​കാ​നും യാ​ത്രാ ക്ലേ​ശം നേ​രി​ടു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും ഒ​രു മി​നി വാ​ഹ​ന​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ പ​രി​ധി​യി​ല്‍ 100 കി​ട​ക്ക​ക​ളു​ള്ള സി​എ​ഫ്എ​ല്‍​ടി​സി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. 24 മ​ണി​ക്കൂ​റും വൈ​ദ്യു​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ​വ​ര്‍ ബാ​ക്ക​പ്പ് ജ​ന​റേ​റ്റ​റും 20,000 ലി​റ്റ​ര്‍ ജ​ല സം​ഭ​ര​ണി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ അ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച​താ​യും പ്ര​സി​ഡ​ന്റ് ശോ​ഭാ ചാ​ര്‍​ളി അ​റി​യി​ച്ചു.‌

ഓ​ക്‌​സി​ജ​ന്‍ എ​ത്തി​ക്കാ​ന്‍ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍‌

റാ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണം ഏ​റ്റെ​ടു​ത്ത് ഡി​വൈ​എ​ഫ്‌​ഐ റാ​ന്നി ബ്ലോ​ക്ക് ക​മ്മി​റ്റി. കു​മ്പ​ഴ​യി​ലെ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യി​ല്‍ നി​ന്ന് ആം​ബു​ല​ന്‍​സി​ലാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്‌​സി​ജ​ന്‍ എ​ത്തി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ ആം​ബു​ല​ന്‍​സു​ക​ളു​ടെ ആ​വ​ശ്യം വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ വാ​ഹ​നം ക്ര​മീ​ക​രി​ച്ച് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ചെ​യ്ത​ത്.ഡി​വൈ​എ​ഫ്‌​ഐ റാ​ന്നി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വ​ത്സ​കു​മാ​ര്‍ അ​ങ്ങാ​ടി, പ്ര​സി​ഡ​ന്‍റ് ജി​തി​ന്‍ രാ​ജ്, കെ. ​ആ​ര്‍. ര​ഞ്ജു, വൈ​ശാ​ഖ് ഗോ​പി​നാ​ഥ് എ​ന്നി​വ​രും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ‌