മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യി​ല്‍ പൊ​ന്ത​നാ​ക്കു​ഴി കോ​ള​നി
Sunday, May 16, 2021 10:07 PM IST
കോ​ന്നി: മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന പൊ​ന്ത​നാ​ക്കു​ഴി​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ​ദ്ധ​തി വേ​ണ​മെ​ന്നാ​വ​ശ്യം. 2018-ല്‍ ​ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ പ്ര​ദേ​ശ​ത്ത് 32 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും ഭീ​ഷ​ണി​യി​ല്‍ ക​ഴി​യു​ന്ന​ത്.
പ്ര​ധാ​ന മ​ല​യ​യു​ടെ അ​ടി​വാ​ര​ത്താ​യി ച​രി​വു​ള്ള ഭാ​ഗ​ത്താ​ണ് 25 ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ വീ​ടു​വ​ച്ച് താ​മ​സി​ക്കു​ന്ന​ത്. അ​ടി​ത്ത​ട്ട് പാ​റ​യാ​ണെ​ങ്കി​ലും മ​ണ്‍​തി​ട്ട​യു​ള്ള ഭാ​ഗ​ത്തെ ഉ​റ​പ്പി​ലാ​ണ് അ​ധി​കം വീ​ടു​ക​ളും സ്ഥി​തി ചെ​യ്യു​ന്ന​ത്.
ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ വീ​ട്ടു​കാ​ര്‍ കെ​ട്ടി ഉ​യ​ര്‍​ത്തി​യ ക​ല്‍​ക്കെ​ട്ടാ​ണ് ആ​കെ​യു​ള്ള സം​ര​ക്ഷ​ണ വ​ല​യം. പൊ​ന്ത​നാ​ക്കു​ഴി വീ​ട്ടി​ല്‍ മേ​മ, പ്ര​സാ​ദ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ടി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് പ​രേ​ത​നാ​യ ദാ​മോ​ധ​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലാ​ണ് നേ​ര​ത്തേ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യി​ല്‍ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍ , പൊ​ന്ത​നാ​ക്കു​ഴി​യി​ല്‍ മോ​ഹ​ന്‍ എ​ന്നി​വ​രു​ടെ വി​ടി​ന്‍റെ തി​ട്ട​ക​ള്‍ ഇ​ടി​ഞ്ഞി​ട്ടു​ണ്ട്. പൊ​ന്താ​നാ​ക്കു​ഴി - കോ​ട്ട​പ്പാ​റ റോ​ഡി​ന്റെ മു​ക​ള്‍ ത​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് നി​ര്‍​മി​ച്ചു ന​ല്‍​കി​യ ന​ട​പ്പാ​ത​ക​ളാ​ണ് ഉ​ള്ള​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട
പ​ല​ര്‍​ക്കും പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ച്ചി​ട്ടു​ള്ള വീ​ടു​ക​ളാ​ണ് ഉ​ള്ള​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വി​ട്ടു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ല്‍ ഉ​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് 6 മു​ത​ല്‍ 10 സെ​ന്റ് വ​സ്തു വ​രെ സ്വ​ന്ത​മാ​യി ഉ​ണ്ട്. എ​ല്ലാ ഭൂ​ഉ​ട​മ​ക​ളും ക​രം ന​ല്‍​കു​ന്ന വ​സ്തു​വി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് കു​ഴി​ത്തു​പ്പി​ല്‍ ആ​ര്‍. ത​മ്പി പ​റ​ഞ്ഞു. അ​തി​നാ​ല്‍ ത​ന്നെ അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു താ​മ​സ സൗ​ക​ര്യം ന​ല്‍​കി​യാ​ല്‍ 32 കു​ടും​ബ​ങ്ങ​ളും അ​വ​രു​ടെ കൈ​വ​ശം ഉ​ള്ള ഭൂ​മി സ​ര്‍​ക്കാ​രി​നു ന​ല്‍​കാ​ന്‍ ത​യാ​റാ​ണ്.
റോ​ഡി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് 20 അ​ടി​യോ​ളം താ​ഴ്ച​യി​ലാ​ണ് പ​ത്തോ​ളം വീ​ടു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. റോ​ഡി​ന്റെ സം​ര​ക്ഷ​ണ ഭി​ത്തി​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ചാ​ല്‍ തി​ട്ട ഇ​ടി​ഞ്ഞ് വീ​ണ് വീ​ടു​ക​ള്‍ ത​ക​രാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്.

അ​ര്‍​ഹ​രാ​യ​വ​രെ ഭൂ​മി ന​ല്‍​ക​ണം: സി​പി​എം
കോ​ന്നി പൊ​ന്ത​നാ​ക്കു​ഴി​യി​ല്‍ ദു​ര​ന്ത ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്ത് അ​ര്‍​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി ഭൂ​മി ന​ല്‍​കു​ന്ന​തി​നോ​ട് എ​തി​ര്‍​പ്പി​ല്ലെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ശ്യാം​ലാ​ല്‍ 'ദീ​പി​ക' യോ​ട് പ​റ​ഞ്ഞു. മു​മ്പ് സ​ര്‍​ക്കാ​ര്‍ ഭൂ​മി ല​ഭി​ച്ചി​ട്ടു​ള്ള​വ​രെ ഒ​ഴി​വാ​ക്ക​ണം. ചെ​ങ്ങ​റ പാ​ക്കേ​ജി​ല്‍ ജി​ല്ല​യ്ക്ക പു​റ​ത്ത് 50 സെ​ന്റ് സ്ഥ​ല​വും വീ​ടും ല​ഭി​ച്ച​വ​രും നി​ല​വി​ല്‍ ഉ​ണ്ട്. ഇ​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ശ്യാം​ലാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ല്‍ പൊ​ന്ത​നാ​ക്കു​ഴി​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.