മ​ധ്യ​കേ​ര​ള​ത്തി​ൽ പ്ര​ള​യ​നി​യ​ന്ത്ര​ണ​ത്തി​ന് ശാ​സ്ത്രീ​യ​സം​വി​ധാ​നം വേ​ണം: പു​തു​ശേ​രി
Monday, May 17, 2021 10:19 PM IST
തി​രു​വ​ല്ല: അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല, മീ​ന​ച്ചി​ലാ​ർ തു​ട​ങ്ങി​യ ന​ദി​ക​ളി​ലൂ​ടെ മ​ഴ​ക്കാ​ല​ത്ത് എ​ത്തു​ന്ന ജ​ലം ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ പ്ര​ള​യ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.2018 ലെ ​പ്ര​ള​യ​ത്തി​നു ശേ​ഷം കേ​ര​ള​ത്തി​നു ര​ക്ഷ​യൊ​രു​ക്കാ​ൻ റൂം ​ഫോ​ർ വാ​ട്ട​ർ എ​ന്ന ആ​ശ​യം ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും നെ​ത​ർ​ല​ൻ​ഡ്സും മ​റ്റും സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. വേ​ണു രാ​ജാ​മ​ണി​യെ​പ്പോ​ലു​ള്ള ഇ​തു സം​ബ​ന്ധി​ച്ച് ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തു​ക​യു​മു​ണ്ടാ​യി.
മേ​യി​ൽ വേ​ന​ൽ​മ​ഴ ക​ന​ത്തു പെ​യ്ത​പ്പോ​ഴേ​ക്കും ക​ഴി​ഞ്ഞ ദി​വ​സം മ​ധ്യ​തി​രു​വി​താം​കൂ​റി​നാ​യി ഈ ​സീ​സ​ണി​ലെ ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന് ന​ൽ​കേ​ണ്ടി വ​ന്നു. മു​ന്ന​റി​യി​പ്പു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പു​തു​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​സി​ജി ടെ​ക്‌​നി​ഷ്യ​ന്‍ നി​യ​മ​നം: അ​ഭി​മു​ഖം 24ന്

​പ​ത്ത​നം​തി​ട്ട: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​സി​ജി ടെ​ക്‌​നി​ഷ്യ​ന്‍​മാ​രെ ദി​വ​സ വേ​ത​ന​ത്തി​ല്‍ നി​യ​മി​ക്കും. വി​എ​ച്ച്എ​സ്ഇ, ഇ​സി​ജി ആ​ൻ​ഡ് ഓ​ഡി​യോ​മെ​ട്രി​ക് ടെ​ക്നി​ഷ്യ​ന്‍ കോ​ഴ്‌​സ്, ഡി​പ്ലോ​മ, ഡി​ഗ്രി ഇ​ന്‍ കാ​ര്‍​ഡി​യോ വാ​സ്‌​ക്കു​ലാ​ര്‍ ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സ് പാ​സാ​യ 35 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. 24 ന് ​രാ​വി​ലെ 9.30 മു​ത​ല്‍ 10.30 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​ന്നേ ദി​വ​സം 11.30 ന് ​അ​ഭി​മു​ഖം ന​ട​ത്തും.