നാ​ര​ങ്ങാ​ന​ത്തെ ഉ​രു​ൾ​പൊ​ട്ട​ൽ; വീ​ടി​നു നാ​ശ​ന​ഷ്ടം
Monday, May 17, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി നാ​ര​ങ്ങാ​ന​ത്ത് ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു വീ​ട് ത​ക​ർ​ന്നു.

വാ​ഴ​ത്തോ​പ്പി​ൽ വി​ശ്വ​നാ​ഥ​ന്‍റെ വീ​ടി​നാ​ണ് നാ​ശ​മു​ണ്ടാ​യ​ത്. . ആ​ർ​ക്കും പ​രി​ക്കി​ല്ല. വി​ശ്വ​നാ​ഥ​നും ഭാ​ര്യവ​ന​ജ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വ​ലി​യ ശ​ബ്ദം കേ​ട്ട് ഇ​വ​ർ പു​റ​ത്തേ​ക്കോ​ടി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഈ ​ഭാ​ഗ​ത്തു​ള്ള എ​ട്ടോ​ളം വീ​ടു​ക​ളി​ലെ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. വീ​ട് നി​ൽ​ക്കു​ന്ന​തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്താ​യാ​ണ് ഉ​രു​ൾ പൊ​ട്ടി​യ​ത്. പാ​റ​യും മ​ണ്ണും വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തോ​ട് ചേ​ർ​ന്ന് ശ​ക്തി​യാ​യി വ​ന്ന് പ​തി​ക്കു​ക​യാ​യി​രു​ന്നു. വീ​ട് ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണി​പ്പോ​ൾ. ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

വീ​ടി​ന് മു​ക​ൾ​ഭാ​ഗ​ത്ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ന്ന പാ​റ​യു​ടെ കു​റെ ഭാ​ഗം കു​റ​ച്ചു നാ​ൾ മു​മ്പ് പൊ​ട്ടി​ച്ച് മാ​റ്റി​യി​രു​ന്നു. ഇ​തി​ന് അ​ടു​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്.ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​യി. ചെ​ളി​യും മ​ണ്ണും ഉ​റ​വ​യും കാ​ര​ണം അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​യാ​നു​മാ​കു​ന്നി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷ​വും മ​ഴ സ​മ​യ​ത്ത് ഇ​വി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളെ ഏ​ല്പി​ച്ചു. സം​ഭ​വ​സ്ഥ​ലം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സോ​മ​രാ​ജ​ൻ, വാ​ർ​ഡ് മെം​ബ​ർ ബെ​ന്നി ദേ​വ​സ്യ, റ​വ​ന്യു അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.