ആ​ശ്വാ​സ​മാ​യി വീ​ണ്ടും മ​ല​നാ​ട്
Monday, May 17, 2021 10:23 PM IST
പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടി പാ​ലും ബ്രെ​ഡും ന​ൽ​കി മ​ല​നാ​ട്.
കോ​വി​ഡി​നെ തു​ട​ർ​ന്ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പാ​ലും ബ്രെ​ഡും ന​ൽ​കി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ മ​ല​നാ​ട് കാ​ന്പ​സി​ൽ നി​ന്ന് ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​മാ​യി പു​റ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു.
ഈ ​മ​ഹാ​മാ​രി​ക്കാ​ല​ത്തും മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​പാ​ട് പേ​രി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന​പ​ര​മാ​യി മ​നു​ഷ്യ​ന് ഏ​റ്റ​വും ആ​വ​ശ്യം പ്രാ​ണ​വാ​യു​വും ഭ​ക്ഷ​ണ​വു​മാ​ണ്.
നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ലും ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മ​ല​നാ​ട് മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്. പ്ര​തി​സ​ന്ധി​ക​ളി​ൽ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​വ​രു​ന്നു​ണ്ടെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു.
ജ​ന​പ്ര​തി​നി​ധി​ക​ൾ അ​വ​രു​ടെ സേ​വ​നം മി​ക​ച്ച രീ​തി​യി​ൽ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും കോ​വി​ഡ് മൂ​ലം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ പാ​റ​ത്തോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.
ഇ​തോ​ടൊ​പ്പം മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ലെ കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട സ​ഹാ​യ​മാ​യി ആ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള പാ​ലും ബ്രെ​ഡും ന​ൽ​കി.