വ​യോ​ധി​ക​ക്ക് തു​ണ​യാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്
Monday, May 17, 2021 10:23 PM IST
ഇ​ല​വും​തി​ട്ട: അ​വ​ശ​നി​ല​യി​ലാ​യ എഴുപത്തിരണ്ടു​കാ​രി​യെ ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ എ​സ്. അ​ൻ​വ​ർ​ഷ​യും, ആ​ശാ പ്ര​വ​ർ​ത്ത​ക കെ. ​രാ​ധാ​മ​ണി​യും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​ല​വും​തി​ട്ട സ്വ​ദേ​ശി​നി​യാ​യ ഇ​വ​രു​ടെ മ​ക​ളും മ​രു​മ​ക​നു​മ​ട​ക്കം നാ​ല് പേ​രും കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്. ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ തി​ര​ക്കി എ​ത്താ​റു​ണ്ട്. പോ​ലീ​സും മെം​ബ​ർ​മാ​രും, പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും,ആ​ശാ​വ​ർ​ക്ക​ർ​മാ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഒ​ത്തു​ചേ​ർ​ന്നു​ള്ള മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക​ൾ​പ്പ​ടെ ആ​ശ്വാ​സ​ക​ര​മാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും കോ​വി​ഡ് പോ​സി​റ്റീ​വാ​യ ചെ​റു​മ​ക​നൊ​പ്പം ക്വാ​റ​ന്‍റൈ​നി​ലാ​യ വ​യോ​ധി​ക അ​വ​ശ​നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു.