മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും ദു​രി​തം ഒ​ഴി​യു​ന്നി​ല്ല
Monday, May 17, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യ്ക്കു ശ​മ​ന​മാ​യെ​ങ്കി​ലും ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ല​ട​ക്കം ദു​രി​തം ഒ​ഴി​യു​ന്നി​ല്ല.

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ഞാ​യ​റാ​ഴ്ച മു​ത​ൽ മ​ഴ കു​റ​ഞ്ഞു​തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ വ​രെ കോ​ന്നി​യി​ൽ 16 മി​ല്ലി​മീ​റ്റ​റും അ​യി​രൂ​രി​ൽ 52.8 മി​ല്ലി​മീ​റ്റ​റു​മാ​ണ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ര​ക​വി​ഞ്ഞെ​ത്തി​യ ന​ദി​ക​ളി​ൽ നി​ന്നും തോ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ദു​രി​ത​മാ​കു​ന്ന​ത്.

തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലാ​ണ് ദു​രി​തം ഏ​റെ​യും. തി​രു​വ​ല്ല ന​ഗ​ര​സ​ഭ, കു​റ്റൂ​ർ, നി​ര​ണം, പെ​രി​ങ്ങ​ര, ക​ട​പ്ര, നെ​ടു​ന്പ്രം തു​ട​ങ്ങി​യ അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല പൂ​ർ​ണ​മാ​യി വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​യി​ലാ​ണ്.

റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് തു​ട​രു​ക​യാ​ണ്. വീ​ടു​ക​ൾ​ക്കു ചു​റ്റും വെ​ള്ള​മാ​യ​തോ​ടെ പ​ല​രും ക്യാ​ന്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു മാ​റി.

കൊ​റോ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് പോ​കാ​ൻ ആ​ളു​ക​ൾ മ​ടി​ക്കു​ക​യാ​ണ്.

മ​ഴ​യി​ൽ കൊ​യ്ത്ത് മു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ അ​വ​ശേ​ഷി​ച്ച നെ​ല്ല് മാ​റ്റാ​ൻ ക​ർ​ഷ​ക​ർ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൊ​യ്ത നെ​ല്ല് പാ​ട​ത്തു​നി​ന്നും റോ​ഡ​രി​കി​ൽ നി​ന്നും നീ​ക്കി​ത്തു​ട​ങ്ങി.
സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ പ​ന്ത​ളം ക​രി​ങ്ങാ​ലി​പാ​ട​ത്തെ നെ​ല്ല് ഏ​റ്റെ​ടു​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ൽ നീ​ക്കി​ത്തു​ട​ങ്ങി​യി​രു​ന്നു.

64 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ഒ​രെ​ണ്ണം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യ മ​ഴ​യും കാ​റ്റി​ലും 64 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

അ​ടൂ​ര്‍, കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല, റാ​ന്നി, കോ​ന്നി, മ​ല്ല​പ്പ​ള്ളി എ​ന്നീ താ​ലൂ​ക്കു​ക​ളി​ലാ​യി 64 പേ​രു​ടെ വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യും തി​രു​വ​ല്ല​യി​ല്‍ ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​ടൂ​ര്‍ 19, കോ​ഴ​ഞ്ചേ​രി 5, തി​രു​വ​ല്ല 4, റാ​ന്നി 8, കോ​ന്നി 15, മ​ല്ല​പ്പ​ള്ളി 13 വീ​ടു​ക​ളാ​ണ് ഭാ​ഗീ​ക​മാ​യി ത​ക​ര്‍​ന്നി​ട്ടു​ള്ള​ത്.

വീ​ടി​നു നാ​ശ​ന​ഷ്ടം

നെ​ടു​മ്പ്രം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് പൂ​ർ​ണ​മാ​യി ന​ശി​ച്ചു. നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന വാ​ല​യി​ൽ ചാ​ക്കോ ചെ​റി​യാ​ന്‍റെ വീ​ടാ​ണ് പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്. വീ​ട് മ​രി​ച്ചു പോ​യ മാ​താ​വി​ന്‍റെ പേ​രി​ലാ​യ​തി​നാ​ൽ യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

11 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ 176 പേ​ര്‍

പ​ത്ത​നം​തി​ട്ട: ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നാ​ലു താ​ലൂ​ക്കു​ക​ളി​ലാ​യി തു​റ​ന്ന 11 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ 176 പേ​ര്‍. കോ​ന്നി, കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലാ​ണ് പ​തി​നൊ​ന്ന് ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 70 പു​രു​ഷ​ന്മാ​രും 62 സ്ത്രീ​ക​ളും 21 ആ​ണ്‍​കു​ട്ടി​ക​ളും 23 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണു ക്യാ​മ്പി​ലു​ള്ള​ത്.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ ര​ണ്ടു ക്യാ​മ്പു​ക​ളി​ലാ​യി മൂ​ന്നു കു​ടും​ബ​ത്തി​ലെ 11 പേ​രാ​ണു​ള്ള​ത്. കോ​ന്നി താ​ലൂ​ക്കി​ലെ ഒ​രു ക്യാ​മ്പി​ല്‍ മൂ​ന്നു കു​ടും​ബ​ത്തി​ലെ 12 പേ​രാ​ണ് ക​ഴി​യു​ന്ന​ത്.

തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ ഏ​ഴു ക്യാ​മ്പു​ക​ളി​ലാ​യി 36 കു​ടും​ബ​ങ്ങ​ളി​ലെ 149 പേ​രും മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ ഒ​രു ക്യാ​മ്പി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രാ​ണ് ക​ഴി​യു​ന്ന​ത്.

കോ​ഴ​ഞ്ചേ​രി​യി​ല്‍ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ ര​ണ്ടും തി​രു​വ​ല്ല​യി​ല്‍ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന 15 ഉം ​പേ​ര്‍ 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്. കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രാ​യ നാ​ലു പേ​രാ​ണ് മ​ല്ല​പ്പ​ള്ളി​യി​ലെ പ്ര​ത്യേ​ക ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​ത്.