പി​എം റോ​ഡ്: ചെ​ത്തോ​ങ്ക​ര മു​ത​ൽ എ​സ്‌​സി സ്കൂ​ൾ വ​രെ വ​ലി​യ​തോ​ടി​ന്‍റെ വീ​തി കൂ​ട്ടും
Monday, May 17, 2021 10:23 PM IST
റാ​ന്നി: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യു​ടെ ചെ​ത്തോ​ങ്ക​ര മു​ത​ൽ എ​സ്‌​സി ഹൈ​സ്കൂ​ൾ പ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് വ​ലി​യ​തോ​ടി​ന്‍റെ വീ​തി ഒ​ന്ന​ര മീ​റ്റ​ർ വ​രെ വ​ർ​ധി​പ്പി​ക്കും.
നി​യു​ക്ത എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ണ്‍ വി​ളി​ച്ചു​ചേ​ർ​ത്ത കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
സം​സ്ഥാ​ന പാ​ത​യു​ടെ വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി വ​ലി​യ തോ​ടി​ന്‍റെ മ​റു​വ​ശ​ത്തെ വ​സ്തു​ക്ക​ൾ ഒ​ന്നു മു​ത​ൽ ഒ​ന്ന​ര മീ​റ്റ​ർ വ​രെ വീ​തി​യി​ൽ നേ​ര​ത്ത വി​ല​യ്ക്കു​വാ​ങ്ങി ക​ല്ല് ഇ​ട്ടി​രു​ന്നു. ഇ​വി​ടം​വ​രെ മ​ണ്ണ് എ​ടു​ത്തു​മാ​റ്റി തോ​ടി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.
ഇ​തോ​ടെ തോ​ട്ടി​ലെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക മാ​ത്ര​മ​ല്ല വെ​ള്ളം റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തു ത​ട​യാ​നു​മാ​കും.
മ​ഴ ക​ഴി​ഞ്ഞാ​ലു​ട​ൻ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി.
മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം, ക​ഐ​സ്ടി​പി എ​ൻ​ജി​നീ​ യ​ർ ജാ​സ്മി​ൻ, ജ​ല​അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ദി​ലീ​പ് തു​ട​ങ്ങി​യ​വ​രും ക​രാ​ർ ക​ന്പ​നി ഉ​ദ്യോ​ഗ​ സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.