കോ​വി​ഡ് ചി​കി​ത്സ​യി​ൽ നി​ർ​ണാ​യ​ക കാ​ൽ​വ​യ്പ്; 30 ഐ​സി​യു കി​ട​ക്ക​ക​ൾ
Monday, May 17, 2021 10:23 PM IST
കോ​ന്നി: ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.
കോ​വി​ഡ് ര​ണ്ടാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഈ ​മാ​സം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. കൂ​ടു​ത​ല്‍ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത മു​ന്നി​ല്‍ ക​ണ്ടാ​ണ് ആ​ശു​പ​ത്രി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ സ​ജ്ജ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം വ​ര്‍​ധി​പ്പി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 120 കി​ട​ക്ക​ക​ളോ​ടു കൂ​ടി​യാ​ണ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ര​ണ്ട് ആ​ഴ്ച​യ്ക്ക​കം 120 കി​ട​ക്ക​ക​ള്‍ കൂ​ടി ത​യാ​റാ​ക്കും. 240 കി​ട​ക്ക​ക​ള്‍ ര​ണ്ടു നി​ല​ക​ളി​ലാ​യി സ​ജ്ജ​മാ​ക്കും. എ​ല്ലാ കി​ട​ക്ക​ക​ളി​ലും ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യം ല​ഭ്യ​മാ​യി​രി​ക്കും. കാ​ഷ്വാ​ലി​റ്റി​യും സ​ജ്ജ​മാ​ക്കും. ഇ​തി​നാ​യി 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ക്കും. ര​ണ്ട് ഐ​സി​യു സ​ജ്ജീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. 18 കി​ട​ക്ക​ക​ളും 12 കി​ട​ക്ക​ക​ളും വീ​തം ഓ​രോ ഐ​സി​യു​വി​ലും ഉ​ണ്ടാ​കും. 14 ഐ​സി​യു കി​ട​ക്ക​ക​ള്‍ വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ​താ​യി​രി​ക്കും.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പു​തി​യ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍ സ​ജ്ജീ​ക​രി​ക്കും. ഇ​തി​നാ​യി 70 ല​ക്ഷം രൂ​പ എ​ന്‍​എ​ച്ച്എ​മ്മി​ല്‍ നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കും. മൈ​ന​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ന്‍റെ നി​ര്‍​മാ​ണ​വും ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും.
ഓ​ക്‌​സി​ജ​ന്‍ സം​ഭ​ര​ണ​ത്തി​നാ​യി ലി​ക്വി​ഡ് ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് സ്ഥാ​പി​ക്കും. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച ആം​ബു​ല​ന്‍​സ് ല​ഭ്യ​മാ​കു​ന്ന​തു​വ​രെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് വി​ട്ടു ന​ല്കും.ജോ​ലി ക്ര​മീ​ക​ര​ണ വ്യ​വ​സ്ഥ​യി​ല്‍ കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രെ എ​ത്ര​യും വേ​ഗം കോ​ന്നി​യി​ലേ​ക്ക് മാ​റ്റി നി​യ​മി​ക്കാ​ന്‍ ഡി​എം​ഇ​യോ​ട് അ​ഭ്യ​ര്‍​ഥി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൂ​ടു​ത​ലാ​യി ആ​വ​ശ്യം വ​രു​ന്ന ജീ​വ​ന​ക്കാ​രെ എ​ന്‍​എ​ച്ച്എ​മ്മി​ല്‍ നി​ന്ന് ന​ല്കു​മെ​ന്ന് ഡി​പി​എം യോ​ഗ​ത്തെ അ​റി​യി​ച്ചു.കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് നി​യോ​ഗി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ താ​മ​സി​ച്ച് ജോ​ലി ചെ​യ്യു​ന്ന​തി​ന് എ​ട്ടു മു​റി​ക​ള്‍ മാ​റ്റി​വ​യ്ക്കും.
ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​രം​ഗ​ത്ത് കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​ണാ​യ​ക സാ​ന്നി​ധ്യ​മാ​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ മ​റി​യം റോ​യി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ.​എ​ല്‍ .ഷീ​ജ, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​ബി സു​ഷ​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​എ​സ്. സ​ജി​ത്കു​മാ​ര്‍, എ​ച്ച്എ​ല്‍​എ​ല്‍ ചീ​ഫ് പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ആ​ര്‍. ര​തീ​ഷ് കു​മാ​ര്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
ആ​ധു​നി​ക എ​ക്സ്റേ ​യൂ​ണി​റ്റ് ക​മ്മീ​ഷ​ൻ ചെ​യ്തു
കോ​ന്നി: ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ എ​ക്സ് റേ ​സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ എ​ക്സ് റേ ​യൂ​ണി​റ്റി​ന്‍റെ ക​മ്മീ​ഷ​നിം​ഗ് നി​ർ​വ​ഹി​ച്ചു. അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ മ​റി​യം റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽ നി​ന്നും 43 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ക്സ് റേ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ച​ണ്ഡി​ഗ​ഡ് ആ​സ്ഥാ​ന​മാ​യ അ​ല​ഞ്ചേ​ഴ്സ് മെ​ഡി​ക്ക​ൽ സി​സ്റ്റം​സ് ലി​മി​റ്റ​ഡ് നി​ർ​മി​ച്ച ഹൈ ​ഫ്രീ​ക്വ​ൻ​സി എ​ക്സ്റേ മെ​ഷീ​നാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജ​പ്പാ​ൻ ക​ന്പ​നി​യാ​യ ഫ്യൂ​ജി ഫി​ലിം​സ് നി​ർ​മി​ച്ച കാ​സ​റ്റ് റെ​ക്കോ​ർ​ഡ​ർ സി​സ്റ്റ​വും ഇ​തോ​ടൊ​പ്പം സ്ഥാ​പി​ക്കു​ന്നു​ണ്ട്. എ​ക്സ് റേ​യു​ടെ ഡി​ജി​റ്റ​ൽ ഇ​മേ​ജാ​ണ് ല​ഭ്യ​മാ​കു​ക. 50 കി​ലോ​വാ​ട്ട് എ​ക്സ് റേ ​ജ​ന​റേ​റ്റ​റും, 65 കെ​വി സ്റ്റെ​ബി​ലൈ​സ​റും ഇ​തോ​ടൊ​പ്പം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ത​ന്നെ ല​ഭ്യ​മാ​യി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും ആ​ധു​നി​ക സം​വി​ധാ​ന​മാ​ണ് റേ​ഡി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. നി​ല​വി​ൽ രോ​ഗി​ക​ൾ പു​റ​ത്തു നി​ന്നും എ​ക്സ് റേ ​എ​ടു​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. റേ​ഡി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ആ​വ​ശ്യ​മാ​യ സ്കാ​നിം​ഗ് സം​വി​ധാ​ന​വും ഉ​ട​ൻ ത​ന്നെ നി​ല​വി​ൽ വ​രു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ് മെ​ഷീ​ന് ആ​വ​ശ്യ​മാ​യ പ​ണ​വും എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും ന​ല്കി​യി​ട്ടു​ണ്ട്. സീ​ടി, എം​ആ​ർ​ഐ സ്കാ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കും. 240 കി​ട​ക്ക​ക​ൾ ഉ​ള്ള കോ​വി​ഡ് ര​ണ്ടാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്പോ​ൾ എ​ക്സ്റേ സം​വി​ധാ​നം ആ​രം​ഭി​ച്ച​ത് വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​എ​സ്. സ​ജി​ത്കു​മാ​ർ, അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​യ​മ്മ രാ​മ​ച​ന്ദ്ര​ൻ, എ​ച്ച്എ​ൽ​എ​ൽ ചീ​ഫ് പ്രൊ​ജ​ക്ട് മാ​നേ​ജ​ർ ആ​ർ.​ര​തീ​ഷ് കു​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.