മ​ന്ത്രി, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ; പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ച്ച് പ​ത്ത​നം​തി​ട്ട ‌
Tuesday, May 18, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കും പ്രാ​തി​നി​ധ്യം. ഒ​പ്പം 15 -ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കും ജി​ല്ല​യു​ടെ പ്ര​തി​നി​ധി.‌സി​പി​എ​മ്മി​ൽ നി​ന്ന് വീ​ണാ ജോ​ർ​ജ് നാ​ളെ മ​ന്ത്രി​സ​ഭ​യി​ലേ​ക്കെ​ത്തു​ന്പോ​ൾ സി​പി​ഐ പ്ര​തി​നി​ധി ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​യ​മ​സ​ഭ​യു​ടെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​കും.
ഇ​ത്ത​വ​ണ ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യ എ​ൽ​ഡി​എ​ഫി​ന് ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്കു ല​ഭി​ച്ച അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യ​ത്തി​ൽ ഏ​റെ അ​ഭി​മാ​നം. ‌എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു മ​ന്ത്രി​സ​ഭ​യി​ൽ കമ്യൂണിസ്റ്റ് പാർട്ടി പ്ര​തി​നി​ധി​യാ​യി ഒ​രു മ​ന്ത്രി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തും ഇ​ദം​പ്ര​ഥ​മ​മാ​ണ്. ഒ​പ്പം ജി​ല്ല​യി​ൽ നിന്നൊ​രു വ​നി​താ മ​ന്ത്രി​യും ഇതാദ്യം.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ മ​ന്ത്രി​മാ​രാ​യി​രു​ന്ന​വ​രി​ൽ ​ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളും വീ​ണാ ജോ​ർ​ജാ​ണ്. സി​പി​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​സ​ഭ ച​രി​ത്ര​ത്തി​ൽ 25 വ​ർ​ഷം ഒ​രു മ​ണ്ഡ​ല​ത്തി​ൽ നി​ന്നു ജ​യി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ച്ച രാ​ജു ഏ​ബ്ര​ഹാം പ​ടി​യി​റ​ങ്ങു​ന്പോ​ഴാ​ണ് വീ​ണാ ജോ​ർ​ജി​ന്‍റെ മ​ന്ത്രി​പ​ദ​വി​യെ​ന്ന​തും ശ്ര​ദ്ധേ​യം.
സ്ഥാ​ന​മൊ​ഴി​യു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​സ​ഭ​യു​ടെ തു​ട​ക്ക​ത്തി​ൽ ജ​ന​താ​ദ​ളി​ലെ മാ​ത്യു ടി. ​തോ​മ​സ് മ​ന്ത്രി​യാ​യി​രു​ന്നു.
നേ​ര​ത്തെ 2006ലെ ​അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി​സ​ഭ​യി​ലും മാ​ത്യു ടി. ​തോ​മ​സ് തു​ട​ക്ക​ത്തി​ൽ മ​ന്ത്രി​യാ​യി​രു​ന്നു. ഇ​തി​നു മു​ന്പ് എ​ൽ​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​ക​ളി​ൽ പ​ത്ത​നം​തി​ട്ട​യ്ക്ക് പ്രാ​തി​നി​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ‌സ്പീ​ക്ക​ർ പ​ദ​വി​യി​ൽ ജി​ല്ല രൂ​പീ​ക​രി​ക്കു​ന്ന​തി​നു മു​ന്പ് ക​ല്ലൂ​പ്പാ​റ​യു​ടെ പ്ര​തി​നി​ധി ടി.​എ​സ്. ജോ​ണ്‍ ഉ​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നു​ള്ള ഒ​രു എം​എ​ൽ​എ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി​യി​ൽ എ​ത്തു​ന്ന​തും ഇ​താ​ദ്യം. ‌