‌ക​ർ​ഷ​ക വി​ഷ​യ​ങ്ങ​ളി​ൽ ഇ​ടപെ​ട​ലു​ണ്ടാ​ക​ണം: വി​ക്ട​ർ ടി. ​തോ​മ​സ് ‌
Tuesday, May 18, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് മ​റ്റു​ള്ള മേ​ഖ​ല​ക​ൾ​ക്ക് ഇ​ള​വു​ക​ൾ​ന​ൽ​കി​യ​പ്പോ​ൾ കാ​ർ​ഷി​ക മേ​ഖ​ല​യെ അ​വ​ഗ​ണി​ച്ച​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ്.
‌വേ​ന​ൽ​മ​ഴ​യും വ​ന്യ​ജീ​വി​ക​ൾ​കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും വി​ള​ക​ൾ​ക്ക് വി​ല​സ്ഥി​ര​ത ഇ​ല്ലാ​ത്ത​തു മൂ​ലം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​ണ് ലോ​ക്ക് ഡൗ​ൺ. ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ക്കാ​ത്ത​ത് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ടും.
ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന ക​ട​ക​ൾ തു​റ​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് വി​ക്ട​ർ ടി. ​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി ഭ​വ​നു​ക​ൾ നേ​രി​ട്ട് കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ക​ർ​ഷ​ക​രി​ൽ നി​ന്നും എ​ടു​ത്തു അ​ർ​ഹ​മാ​യ വി​ല ന​ൽ​കാ​ൻ ത​യാ​റാ​യാ​ൽ ക​ർ​ഷ​ക​ർ​ക്ക് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​യി​ൽ വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ‌