ജി​ല്ല​യി​ൽ 14 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 291 പേ​ർ ‌
Tuesday, May 18, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ​ക്കാ​ലം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മൂ​ന്നു താ​ലൂ​ക്കു​ക​ളി​ൽ 14 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 291 പേ​ർ ക​ഴി​യു​ന്നു. തി​രു​വ​ല്ല, കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലാ​ണ് 14 ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 111 പു​രു​ഷ​ന്മാ​രും 167 സ്ത്രീ​ക​ളും 38 ആ​ണ്‍​കു​ട്ടി​ക​ളും 35 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണു ക്യാ​ന്പി​ലു​ള്ള​ത്. ‌
തി​രു​വ​ല്ല താ​ലൂ​ക്കി​ൽ 10 ക്യാ​ന്പു​ക​ളി​ലാ​യി 67 കു​ടും​ബ​ങ്ങ​ളി​ലെ 271 പേ​രാ​ണു​ള്ള​ത്. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ ര​ണ്ടു ക്യാ​ന്പു​ക​ളി​ലാ​യി 11 പേ​രും മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ ഒ​രു ക്യാ​ന്പി​ൽ ര​ണ്ടു കു​ടും​ബ​ത്തി​ലെ ഒ​ന്പ​തു പേ​രു​മാ​ണ് ക​ഴി​യു​ന്ന​ത്. ‌ കോ​ഴ​ഞ്ചേ​രി​യി​ൽ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ര​ണ്ടും തി​രു​വ​ല്ല​യി​ൽ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന 37 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രാ​ണ്. കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രാ​യ നാ​ലു പേ​രാ​ണ് മ​ല്ല​പ്പ​ള്ളി​യി​ലെ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്. ‌
അ​ടൂ​ർ, കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല, റാ​ന്നി, കോ​ന്നി, മ​ല്ല​പ്പ​ള്ളി എ​ന്നീ താ​ലൂ​ക്കു​ക​ളി​ലാ​യി 67 പേ​രു​ടെ വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യും തി​രു​വ​ല്ല​യി​ൽ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​ടൂ​ർ 20, കോ​ഴ​ഞ്ചേ​രി 5, തി​രു​വ​ല്ല 4, റാ​ന്നി 10,കോ​ന്നി 15, മ​ല്ല​പ്പ​ള്ളി 13 വീ​ടു​ക​ളാ​ണ് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ള്ള​ത്. ‌