പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കും‌
Tuesday, May 18, 2021 10:23 PM IST
റാ​ന്നി: പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ നി​ർ​മാ​ണ ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ട​ങ്ങി​യ പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ നി​യു​ക്ത എം​എ​ല്‍​എ പ്ര​മോ​ദ് നാ​രാ​യ​ണ്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
റോ​ഡ് നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി വ​ലി​യ പാ​ലം മു​ത​ല്‍ ചെ​ത്തോ​ങ്ക​ര വ​രെ​യു​ള്ള ഭാ​ഗ​ത്തെ പൈ​പ്പ് ലൈ​നു​ക​ളാ​ണ് ത​ക​രാ​റി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം പൂ​ഴി​ക്കു​ന്ന്, ച​ക്കി​ട്ടാം​പൊ​യ്ക ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​രു മാ​സ​ത്തോ​ള​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.
ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ലും ഐ​ത്ത​ല, മീ​മു​ട്ടു പാ​റ ഭാ​ഗ​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം താ​റു​മാ​റാ​യി. റോ​ഡ് നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​ണ് എം​എ​ല്‍​എ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​രു​ടെ​യും അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത​ത്.റാ​ന്നി മേ​ജ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ആ​ന​പ്പാ​റ മ​ല ടാ​ങ്കി​ല്‍ നി​ന്നും ഗ്രാ​വി​റ്റി ലൈ​ന്‍ വ​ഴി​യാ​ണ് ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ന​ത്ത​ടം ടാ​ങ്കി​ലും അ​വി​ടെ​നി​ന്ന് പൂ​ഴി​ക്കു​ന്ന് ടാ​ങ്കി​ലും വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഗ്രാ​വി​റ്റി ലൈ​നും സം​സ്ഥാ​ന​പാ​ത​യി​ലെ വി​ത​ര​ണ​ക്കു​ഴ​ലു​ക​ളും ത​ക​രാ​റി​ലാ​ണ്. ആ​ന​ത്ത​ടം ടാ​ങ്കി​ല്‍ നി​ന്നും പൂ​ഴി​ക്കു​ന്ന് ടാ​ങ്കി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്നി​ല്ല. ‌
ഒ​രാ​ഴ്ച​കൊ​ണ്ട് ഗ്രാ​വി​റ്റി ലൈ​ന്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് പൂ​ഴി​ക്കു​ന്ന് ടാ​ങ്കി​ല്‍ വെ​ള്ളം എ​ത്തി​ക്കാം എ​ന്നാ​ണ് യോ​ഗ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ റോ​ഡി​ലെ വി​ത​ര​ണ പൈ​പ്പു​ക​ളു​ടെ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക​ണ​മെ​ങ്കി​ല്‍ ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും എ​ടു​ക്കും. സ്ഥി​രം പൈ​പ്പ് സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ല്‍ ടൗ​ണി​ലു​ള്ള പ​ത്തോ​ളം ക​ലു​ങ്കു​ക​ളു​ടെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. ലോ​ക് ഡൗ​ണ്‍ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യ ഇ​വി​ട​ങ്ങ​ളി​ലെ കു​ങ്കു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ജ​ല​വി​ത​ര​ണ​ത്തി​ന് സ്ഥി​രം സം​വി​ധാ​ന​ത്തി​ന് കാ​ല​താ​മ​സം നേ​രി​ടു​മെ​ങ്കി​ല്‍ താ​ല്‍​ക്കാ​ലി​ക സം​വി​ധാ​നം വ​ഴി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​നും നി​ര്‍​ദേ​ശം ഉ​ണ്ടാ​യി.‌
മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം, കെ​എ​സ്ടി​പി എ​ന്‍​ജി​നീ​യ​ര്‍ ജാ​സ്മി​ന്‍, ജ​ല അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ദി​ലീ​പ് തു​ട​ങ്ങി ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​ര്‍ ക​മ്പ​നി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌